ഇസ്തിഗാസ ദയൂബന്തി ഉലമാഇൻറെ വീക്ഷണത്തിൽ..!

ഇസ്തിഗാസ ദയൂബന്തി ഉലമാഇൻറെ വീക്ഷണത്തിൽ..! 🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰 ഇസ്തിഗാസ അല്ലെങ്കില്‍ ഇസ്തിആന എന്നത് വളരെ വലിയ വിവാദമായതും തര്‍ക്ക കുതര്‍ക്കങ്ങള്‍ നടക്കുന്നതുമായ വിഷയമാണ്. മഹാന്‍മാരായ ദയൂബന്ദി പണ്ഡിതര്‍ വലിയുല്ലമാരും മുജദ്ദിദുകളുമായവര്‍ ഈ വിഷയത്തില്‍ വളരെ കൃത്യമായി തന്നെ മൂന്ന് നിലയിലുള്ള വിഭജനവും വിശദീകരണവും ഈ വിഷയത്തെ സംബന്ധിച്ച് നല്‍കിയിട്ടുണ്ട്. മുഹദ്ദിസ് ഷാ മുഹമ്മദ് ഇസ്ഹാഖ് ദഹ്ലവി റഹിമഹുല്ലുയുടെ കിത്താബായ മിയ മസാഇല്‍ അല്‍ബഈന്‍ മസാഇലില്‍ നിന്നും ഇമാമേ റബ്ബാനി മൗലാനാ റഷീദ് അഹ്മദ് ഗംഗോഹി رحمة اللّه عليه ഇപ്രകാരം രേഖപ്പെടത്തുന്നു. ഒരാളുടെ നന്‍മ കൊണ്ട് അല്ലെങ്കില്‍ ശ്രേഷ്ഠതയെ എടുത്തു പറഞ്ഞു കൊണ്ട് അദ്ദേഹത്തിന്റെ ഖബറിനരികില്‍ നിന്നോ ദൂരെ നിന്നോ അല്ലാഹുവിനോട് സഹായമഭ്യര്‍ത്ഥിക്കല്‍ അനുവദനീയമാണ്. ഈ വിഷയത്തില്‍ ആര്‍ക്കും തന്നെ എതിരഭിപ്രായവുമില്ല. രണ്ടാമത്തെ വിഷയം: ഒരാളുടെ ഖബറിനരികില്‍ നിന്നും കൊണ്ട് താങ്കള്‍ എന്റെ ഇന്ന കാര്യം സാധിച്ചു തരണമെന്ന് പറുയന്ന രീതിയാണ്. ഖബറിനടുത്ത് നിന്നാകട്ടെ ദൂരെ നിന്നാകട്ടെ ഇപ്രകാരം ചെയ്യല്‍ ഷിര്‍കാണ്. ചില രിവായത്തുകളില്‍ അല്ല...