ദേവ്ബന്ദ് പണ്ഡിതർ ഉഖ്റവിയായ പണ്ഡിതന്മാർ
ദേവ്ബന്ദ് പണ്ഡിതർ ഉഖ്റവിയായ പണ്ഡിതന്മാർ
✍️മുജാഹിദേ മില്ലത്ത് മൗലാനാ മുഹമ്മദ് ഈസാ ഫാളിൽ മമ്പഈ رحمه اللّه
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰
http://ulama-e-ahlussunathdeoband.blogspot.com/2020/07/blog-post_22.html
പൗരാണികരായ മത പണ്ഡിതൻമാർ ദീനി വിജ്ഞാനത്തെ പാവനമായി കാണുകയും അതിന്റെ മഹത്വത്തിന് അൽപ്പം പോലും കോട്ടം വരാതെ അതിനെ കാത്ത് സൂക്ഷിക്കുകയും അതിനെ ഒരു അമൂല്യ സമ്പത്തായി കാണുകയും ചെയ്തു.
ഹാറൂൺ റഷീദ് മഹാരാജാവിന്റെ ഭരണകാലം കാലം ഒരിക്കൽ മഹാരാജാവ് അവർകൾ ഇമാം മാലിക് رحمه اللّه അവർകളുടെ തിരുസന്നിധിയിൽ ഇപ്രകാരം ആജ്ഞാപിച്ചു:'അമീൻ , മഅ്മൂൻ എന്നി രാജകുമാരമാർക്ക് ഹദീസ് ക്ലാസ്സ് എടുത്തു കൊടുക്കുന്നതിനായി അങ്ങ് കൊട്ടാരത്തിലേക്ക് വരണം'.
ഇമാം അവർകൾ അന്ന് മസ്ജിദുന്നബവി (മദീന)യിലെ പ്രാധാന പള്ളിയിലെ ഇമാമും മുദരിസും ആയിരുന്നു.ആ പുണ്യ മഹാന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു. മഹാരാജാവേ, മത വിജ്ഞാനം അല്ലാഹുവിന്റെ ദീപമാണ്. ആവിശ്യക്കാർ അതിനെ അന്വേഷിച്ചു വരുകയാണ് വേണ്ടത്.അത് ആരെയും അന്വേഷിച്ചു വരുകയില്ല.
സത്യത്തെ പ്രബോധനം ചെയ്യൽ ഉലമാക്കളുടെ അതി പ്രാധാന കർത്തവ്യo ആകുന്നു.ആരുടേയും ഇഷ്ട്ടാനിഷ്ടങ്ങൾ നോക്കാതെ സത്യം തുറന്നു പറയാൻ സന്നദ്ധരാകണം.ഭരണകർത്താക്കളുടെയോ ധനവാന്മാരുടെ പ്രീതിയെ കരുതി അവരുടെ ദുഷ് ചെയ്തികൾക്ക് കൂട്ട് നിൽക്കരുത്.ദീനിനെതിരായ പ്രവണത സമുന്നതരായി കണക്കാക്കപ്പെടുന്ന വ്യക്തികളുടെ ഭാഗത്തുനിന്നുണ്ടായാലും അതിനെതിരെ ശബ്ദം ഉയർത്തുകയും, അവരെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ആവശ്യമായ പരിശ്രമങ്ങൾ ചെയ്യുകയും ചെയ്യേണ്ടത് അനിവാര്യമാണ്. തങ്ങൾ അമ്പിയാക്കളുടെ عليهم السلام അനന്തരാവകാശികളാണെന്നുള്ള അഭിമാനകരമായ സ്മരണ സദാ ഉണ്ടാകുകയും, പ്രബോധന മാർഗ്ഗത്തിൽ വന്നേക്കാവുന്ന കയ്പ്പേറിയ അനുഭവങ്ങളും, ആക്ഷേപങ്ങളും, പീഠനങ്ങളും സസന്തോഷം സ്വീകരിക്കുകയും, ക്ഷമയോടെ തരണം ചെയ്യുകയും, സൃഷ്ടി കർത്താവിന്റെ തൃപ്തിയെ മാത്രം ലാക്കാക്കി സത്യപാതയിൽ അക്ഷോഭ്യരായി മുന്നേറു കയും ചെയ്യേണ്ടതാണ്. ഇത്തരക്കാരായ പണ്ഡിതരെ സംബന്ധിച്ചാണ് പ്രവാചക ശ്രേഷ്ടൻ ﷺ അരുൾ ചെയ്തത്: “ആകാശ ഭൂമികളിലുള്ളവരും, വെള്ളത്തിനകത്തുള്ള മത്സ്യങ്ങളും പണ്ഡിതനു വേണ്ടി പാപമോചനം തേടുന്നതാണ്. ധ്യാനനിരതനായ വ്യക്തിയെ അപേക്ഷിച്ച് വിജ്ഞാനിക്കുള്ള സ്ഥാനം താരങ്ങൾക്കിടയിൽ ചന്ദ്രനുള്ള സ്ഥാനമാണ്. (തുർമുദി അബു: ഇബ്നുമാജഹ്)
ഈ വിഭാഗത്തിൽ പെട്ടവരായിരുന്നു 'ദേവ്ബന്ദ് ഉലമാക്കൾ' അവർ പരിശുദ്ധ ദീനിന്റെ സുന്ദരാദർശങ്ങൾ ഭാരതത്തിനും, ലോകത്തിനും കാഴ്ചവെച്ചു. ലോകാനുഗ്രഹി ﷺ യുടെ മഹത്തായ മാതൃക ലോകത്തിന് സംഭാവന ചെയ്യാൻ അവർ അക്ഷീണം പാടുപെട്ടു. പരിപാവനമായ ദീനുൽ ഇസ്ലാമിന്റെ സുസ്ഥിരമായ ഭാവിക്കുവേണ്ടി വിജ്ഞാനത്തിൻറ ദീപശിഖ അവർ കൊളത്തിവെച്ചു. സമുദായത്തിൽ കടന്നു കൂടിയ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കുഴിച്ചു മൂടപ്പെടാൻ വേണ്ടി അവർ പടവാൾ ഉയർത്തി.
തൽഫലമായി അവരെ തേജാവധം ചെയ്യാൻ വേണ്ടി ഒരുപറ്റം ആളുകൾ രംഗത്ത് വന്നു. അവരുടെ മാർഗങ്ങളിൽ പ്രതിബന്ധം സൃഷ്ടിക്കപ്പെട്ടു. അവർക്കെതിരെ ആക്ഷേപങ്ങൾ തൊടുത്തു വിട്ടു. ഒരു വിഭാഗം ആ മഹൽ വ്യക്തികളെ വഹാബികൾ എന്നും മറ്റൊരു വിഭാഗം കാഫിർ എന്നും വിളിച്ചാക്ഷേപിച്ചു. അവർ അടിപതറാതെ മുന്നോട്ട് കുതിച്ചു. എതിർപ്പുകളും, വെല്ലുവിളികളും അവഗണിച്ചു. ആരെല്ലാം എന്തെല്ലാം ആക്രോശിച്ചാലും ദീൻ ജീവനുറ്റ ഒരു വസ്തുവായി തീരണമെന്നവർ ആഗ്രഹിച്ചു. ജനങ്ങളുടെ ആക്ഷേപത്തിനും അവഹേളനത്തിനും മൂല കാരണം അജ്ഞതയാണെന്ന് അവർ മനസ്സിലാക്കി. ജനങ്ങളിൽ കുടികൊള്ളുന്ന യഥാർത്ഥ രോഗം അവർ കണ്ടു പിടിച്ചു. അതിനവർ കണ്ടുപിടിച്ച ചികിത്സമാർഗം ആണ് ദാറുൽ ഉലൂ മദ്റസ.
പണ്ഡിത ശ്രേഷ്ടരിൽ ആഗ്രഗണ്ണ്യനായിരുന്ന മൗലാനാ ഖാസിം നാനൂത്തവി رحمه اللّه അവർകളായിരുന്നു അതിന്റെ സ്ഥാപകൻ. പകലന്തിയോളം അധ്യാപനം നടത്തുന്നതിൽ നിഷ്കർശത പാലിച്ചിരുന്ന മൗലാനാ അവർകൾ സായാഹ്നമാകുബോൾ ഒരു സഞ്ചി എടുത്ത് കൊണ്ട് മുസ്ലിം വീടുകൾ തോറും കയറി ഇറങ്ങി റൊട്ടികൾ ശേഖരിച്ചു വിദ്യാർത്ഥികൾക്ക് കൊണ്ടു വന്നു കൊടുത്താണ് അധ്യാപനം തുടർന്നത്.
കേവലം ഒരു മാതാളമരത്തിന്റെ ചുവട്ടിൽ വെച്ചാരംഭിച്ച ആ പ്രസ്ഥാനം, ആ മഹാത്മാവിന്റേയും ശിഷ്യഗണങ്ങളുടെയും ആത്മാർത്ഥ ശ്രമഫലമായി ഇന്ന് ഒരു വടവൃക്ഷമായി പടർന്നു പന്തലിച്ചത്. അതിന്റെ പരിണിത ഫലമായി ഏഷ്യയിലെ ഉന്നത കലാലയമായി വളരുകയും ചെയ്തിരിക്കുന്നു. അൽഹംദുലില്ലാഹ്....
വിജ്ഞാനത്തിന്റെ എല്ലാ വിഭാഗങ്ങളും അഭ്യസിപ്പിക്കപ്പെടുന്ന ദാറുൽ ഉലൂം ശതകണക്കായ പണ്ഡിതരെ വർഷാ വർഷം വാർത്തെടുത്ത്, വിശുദ്ധ ദീനിന്റെ മാർഗത്തിൽ സേവനം ചെയ്യുന്നവരായി സംഭാവന ചെയ്തു കൊണ്ടിരിക്കുന്നു. ആ മഹൽ സ്ഥാനത്തിന്റെ സ്ഥാപനത്തിന്റെ പുരോഗതിക്കായും ദീനിന്റെ നിലനിൽപ്പിനായും അവിരാമം പ്രവർത്തിച്ച മുഹമ്മദ് ഖാസിം നാനുത്തവി رحمه اللّه ശൈഖ് ഹുസൈൻ അഹ്മദ് മദനി رحمه اللّه എന്നീ പ്രഭൽകാരായ ദേവ്ബന്ദി ഉലമാക്കൾ വെട്ടിത്തെളിച്ച പരിശുദ്ധ പാന്ഥാവിലൂടെ ചലിച്ചു വിശുദ്ധ ദീനിനെ ആത്മാർത്ഥമായി സേവിക്കാൻ നമുക്ക് പ്രതിജ്ഞ ചെയ്യാം....
സർവ്വ ശക്ത്ൻ നമ്മെ അനുഗ്രഹിക്കുമാറാകട്ടെ...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ