മിർസാ ഖാദിയാനി : അനിസ്‌ലാമിക വിശ്വാസങ്ങൾ.
മിർസാ ഖാദിയാനി : അനിസ്‌ലാമിക വിശ്വാസങ്ങൾ.
✍️ മൗലാനാ സയ്യിദ് ഉസ്മാൻ دامت بركاتهم
വിവർത്തനം : മൗലാനാ അബ്ദുശ്ശക്കൂർ അൽഖാസിമി دامت بركاتهم
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰
http://ulama-e-ahlussunathdeoband.blogspot.com/2020/07/blog-post_87.html
അന്ത്യപ്രവാചകനായ തിരുനബി മുഹമ്മദുർ റസൂലുല്ലാഹി ﷺ പ്രബോധനം ചെയ്തു സമ്പൂർണമായ ഇസ്‌ലാമിനെതിരിൽ, കള്ള പ്രവാചകനായ മിർസ ഗുലാം അഹ്‌മദ് ഖാദിയാനി പടച്ചുണ്ടാക്കിയ സമാന്തര മതമാണ് ഖാദിയാനിസം. മിർസയുടെ അസത്യ വാദങ്ങൾ അയാളുടെ വിവിധ രചനകളിലായി ചിതറിക്കിടക്കുന്നു. അതിൽ ഏതാനും അനിസ്ലാമിക വിശ്വാസങ്ങൾ മാത്രമാണ് ഇവിടെ ഉദ്ധരിക്കുന്നത്.
1. തിരുനബി ﷺ അന്ത്യ പ്രവാചകനല്ല.
മിർസയാണ് അവസാന പ്രവാചകൻ. മിർസ എഴുതുന്നു: "ഒരു പുണ്യ റസൂലിനെ സ്വീകരിക്കാത്തവൻ നശിച്ചവനാണ്. എന്നെ തിരിച്ചഞ്ഞവൻ അനുഗ്രഹീതനായി. ഞാൻ അല്ലാഹുവിന്റെ അവസാനത്തെ വഴിയും പ്രകാശവുമാകുന്നു. എന്നെ ഉപേക്ഷിച്ചവൻ ഭാഗ്യഹീനനാണ്. കാരണം എന്നെ കൂടാതെ ഉള്ള വഴികളെല്ലാം ഇരുളാണ്." (കശ്തീ നൂഹ്, റൂഹാനി ഘസാഇൻ 19:61)
2. റസൂലുല്ലാഹി ﷺ യ്ക്ക് രണ്ട് അവതാരങ്ങൾ.
രണ്ടാമത്തെ അവതാരമാണ് ശക്തവും സമ്പൂർണവും. ഖാദിയാനി എഴുതുന്നു: "അറിയുക! നമ്മുടെ നബി ﷺ അയ്യായിരാമാണ്ടിൽ നിയോഗിക്കപ്പെട്ടതു പോലെ, മസീഹ് മൗഊദിന്റെ (മിർസാഖാദിയാനി) ബുറൂസീതപത്തിൽ ആറായിരം ആണ്ടിന്റെ അവസാനത്തിലും അയക്കപ്പെടുകയുണ്ടായി. പക്ഷെ,സത്യം പറഞ്ഞാൽ, ഈ രണ്ടാം നിയോഗത്തിലാണ് തിരുനബി ﷺ യുടെ ആത്മീയ പ്രഭ കൂടുതൽ ശക്തവും സമ്പൂർണ്ണവുമായിരിക്കുന്നത്. (റൂഹാനി. 16:270,271)
3. സാക്ഷാൽ മുഹമ്മദുർ റസൂലുല്ലാഹി ﷺ മിർസാ തന്നെയാണ്.
മിർസയുടെ സഹചാരികൾ സഹാബികളാണ്. മിർസ എഴുതുന്നു. “ഞാനും തങ്ങളും ഒന്നുതന്നെയാണ്. എന്റെ സംഘത്തിൽ പ്രവേശിച്ചവൻ തിരുനബിയുടെ സഹാബികളിൽ പെട്ടവനാണ്". (റൂഹാനി 16:258)
4. മിർസയുടെ വഹ്‌യും അദ്ധ്യാപനങ്ങളും അംഗീകരിക്കലാണ് മോക്ഷത്തിന്റെ മാനദണ്ഡം.
ഖാദിയാനി എഴുതുന്നു: "എന്റെ മേൽ ഇറങ്ങുന്ന വഹ്‌യിനെയും എന്റെ അധ്യാപനങ്ങളും കപ്പൽ എന്ന പേരിലാണ് അല്ലാഹു അനുസ്മരിച്ചിരിക്കുന്നത്. അല്ലാഹു അതിനെ നൂഹിന്റെ പെട്ടകമായും മുഴുവൻ മനുഷ്യരുടെയും മോക്ഷത്തിന്റെ മാനദണ്ഡമായും പ്രഖ്യാപിച്ചിരിക്കുന്നു. (റൂഹാനീ 17:435)
5. മിർസയുടെ, ഇൽഹാമുകൾ ഖുർആൻ പോലെ ഖണ്ഡിതവും ഉറപ്പുള്ളതുമാണ്.
മിർസാ എഴുതുന്നു: അല്ലാഹുവിൽ സത്യം ചെയ്തുകൊണ്ട് ഞാൻ പറയുന്നു: “ഖുർആൻ ശരീഫിലും ഇതര കിതാബുകളിലും ഞാൻ വിശ്വസിക്കുന്നതു പോലെ എന്റെ ഇൽഹാമുകളിലും ഞാൻ വിശ്വസിക്കുന്നു. അവ ഖണ്ഡിതമായും അല്ലാഹുവിന്റെ ഭാഷണമാണെന്ന് ഞാൻ മനസ്സിലാക്കുന്നു."(റൂഹാനി 22: 220)
അടുത്തതായി, അയാളുടെ ചില വിശ്വാസ വീക്ഷണങ്ങളുടെ രത്‌നച്ചുരുക്കം മാത്രം കൊടുക്കുന്നു.
6. മിർസാ ഖാദിയാനിയെ അംഗീകരിക്കാതെയുള്ള ഇസ്ലാം ശപിക്കപ്പെട്ടതും പൈശാചികവുമായ മതമാണ് (റൂഹാനീ ഘസാഇൻ 21:306)
7, മിർസയിൽ വിശ്വസിക്കാത്തവൻ കാഫിറും നരകാവകാശിയുമാണ്. (തദ്കിറ:660)
8, ഈസാ നബി عليه السلام ജീവിച്ചിരിക്കുന്നു എന്ന് വിശ്വസിക്കൽ ഏറ്റവും വലിയ ശിർക്കാണ്. (റൂഹാനി 22:660)
9. മിർസ തന്നെയാണ് മസീഹ് ഈസാ (عليه السلام) (റൂഹാനി 19:89)
10. ജിഹാദിന്റെ കൽപന ദുർബ്ബലപ്പെടുത്തപ്പെട്ടു. (റൂഹാനി 17:443)
11. ഖാദിയാനിയെ കുറിച്ച് പരിശുദ്ധ ഖുർആനിൽ പറയപ്പെട്ടിട്ടുണ്ട്.(റൂഹാനി 3:140)
12, 'മസ്ജിദ് അഖ്സാ ' ഖാദിയാനിലാണ്. (റൂഹാനി ഖസാഇൻ 6:25,26)
ക്രിസ്താബ്ദം 1903 നവംബറിൽ ഗുരുദാസ്പൂർ (പഞ്ചാബ്) കോടതിയിൽ, തന്റെ കുറെ വിശ്വാസങ്ങൾ മിർസ കുറിച്ച് ഒപ്പിട്ടു കൊടുക്കുകയുണ്ടായി. അവസാനമായി അതുകൂടി ഉദ്ധരിക്കുന്നു:
1. ഈസാ നബി (عليه السلام) മരിച്ചു പോയി.
2. ഈസാ നബി (عليه السلام) കൂരിശിൽ കയറ്റപ്പെട്ടു. ബോധമില്ലാത്ത അവസ്ഥയിൽ ജീവനോടെ താഴെയിറക്കപ്പെട്ടു.
3, ഭൗതിക ജഡത്തോടൊപ്പം ഈസാനബി عليه السلام ആകാശത്തേക്ക് പോയിട്ടില്ല.
4. ഈസാ നബി (عليه السلام) ആകാശത്തുനിന്നും ഇറക്കപ്പെടുകയില്ല.ആരുമായും യുദ്ധം നടത്തുകയുമില്ല.
5. ക്രൈസ്തവരും ഇതരമതസ്ഥരുമായി യുദ്ധം ചെയ്ത് ഇസ്‌ലാമിന് ഉന്നതി പ്രദാനം ചെയ്യുന്ന ഒരു മഹ്ദി ഉണ്ടാകുന്നതല്ല.
6. ഇക്കാലത്ത് ജിഹാദ് ചെയ്യൽ തികച്ചും ഹറാമാണ്.
7. ഈസാ നബി (عليه السلام) വന്ന് കുരിശുകൾ തകർക്കുമെന്നും പന്നികളെ കൊന്നൊടുക്കുമെന്നും പറയുന്നത് ശരിയല്ല.
8. ഞാൻ മിർസാഗുലാം അഹ്മദ്, മുൻ വാഗ്‌ദത്ത മസീഹും മഹ്ദിയും ഇമാമും മുജദ്ദിദും പ്രതിബിംബമായി നിലയിൽ റസൂലും നബിയുമാണ്. എന്റെ മേൽ അല്ലാഹുവിന്റെ വഹ്‌യ് ഇറങ്ങുന്നുണ്ട്.
9. വാഗ്‌ദത്ത മസീഹ് മുൻ കഴിഞ്ഞ എല്ലാ ഔലിയാക്കളെക്കാളും ഉന്നതനാണ്.
10. വാഗ്‌ദത്ത മസീഹിൽ, മുഴുവൻ നബിമാരുടെയും മഹത്ഗുണങ്ങളും മഹത്വങ്ങളും അല്ലാഹു ഒരുമിച്ചുകൂട്ടിയിരിക്കുന്നു.
11. കാഫിർ (സത്യനിഷേധി) കാലാകാലം നരകത്തിൽ കിടക്കുന്നതല്ല.
12. വാഗ്‌ദത്ത മഹ്ദി ഖുറൈശി കുടുംബത്തിൽ പ്പെട്ട ആളായിരിക്കാൻ പാടില്ല.
13. മുഹമ്മദീ സമൂഹത്തിൽ വരാനിരിക്കുന്ന മസീഹും ഇസ്റാഈല്യരിൽ വന്ന മസീഹും രണ്ടും രണ്ടാണ്.
14. ഈസാനബി عليه السلام യഥാർത്ഥത്തിൽ മരിച്ചവരെ ആരെയും ജീവിപ്പിച്ചിട്ടില്ല.
15. തിരുനബി ﷺ ശരീരത്തോടെ മിഅ്റാജ് നടത്തിയിട്ടില്ല.
16. അല്ലാഹുവിന്റെ വഹ്‌യ്, തിരുനബിﷺ യോടെ നിലച്ചിട്ടില്ല.
ഒപ്പ്,
മിർസാ ഗുലാം അഹ്‌മദ്
(ഉദ്ധരണി: താസിയാനയെ ഇബ്റത്ത്.115, 116)
മിർസാ ഗുലാം അഹ്‌മദ് ഖാദിയാനിയുടെ ഇസ്ലാമിക വിരുദ്ധ വിശ്വാസങ്ങളിൽ ചിലത് മാത്രമാണ് ഇവിടെ ഉദ്ധരിച്ചത്.ഇത്തരം അനിസ്ലാമിക വിശ്വാസ വീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് മുസ്ലിം ലോകം ഒന്നടങ്കം ഖാദിയാനിസം ഇസ്ലാമിക വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ