ദാറുൽ ഉലൂം ദേവ്ബന്ദിന്റെ ഇൽമീ സേവനം

ദാറുൽ ഉലൂം ദേവ്ബന്ദിന്റെ ഇൽമീ സേവനം

✍️ ഉസ്താദ് സൈദ് മുഹമ്മദ് അൽ ഖാസിമി دامت بركاته, കോട്ടയം
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰
http://ulama-e-ahlussunathdeoband.blogspot.com/2020/07/blog-post_25.html

 നമ്മുടെ ഇന്ത്യ ഉപഭൂഖണ്ഡത്തിലെ ഇസ്ലാമികടിത്തറ തീർച്ചയായും പ്രവാചകത്വ സമ്പത്തിന്റെ പ്രയോക്താക്കളും ഹദീസ് പണ്ഡിതന്മാരുമായ ഉലമാക്കളുടെ ഗ്രന്ഥരചനയിലൂടെയും ദഅവത്തിലൂടെയും മാത്രം ഉണ്ടായതാകുന്നു. ഈ വിഷയത്തിൽ, കിഴക്കുദിച്ച സൂര്യൻ പടിഞ്ഞാർ അസ്തമിക്കുന്നതിനിടയിൽ ഭൂമി ലോകം മുഴുവൻ പ്രകാശവും കിരണപ്രഭയും എത്തിയതുപോലെ ആയിരുന്നു. ഇന്ത്യയിലെ പൂർവകാല മഹാപണ്ഡിതന്മാരായ ഉലമാക്കളിൽ നിന്നുമാണ് നബവീചര്യയുടെ പ്രതീകമായ ഹദീസുപഠനവും ഗ്രന്ഥങ്ങളുടെ പ്രകാശകിരണങ്ങളും കടന്നു ചെന്നിരുന്നത്.

ചരിത്രത്തിന്റെ ഗുണപാഠങ്ങൾ ഇന്ത്യാ മഹാരാജ്യത്തിന്റെ ഇരുളടഞ്ഞ കാലഘട്ടത്തെ കുറിച്ച് ഭാവിതലമുറയോട് വിളിച്ചു പറയുന്ന സത്യം ഇതാണ്; കിരാതന്മാരും ചതിയന്മാരുമായ ബ്രിട്ടിഷുകാരെ ഇന്ത്യയിൽ നിന്നും പുറത്താക്കുന്നതിനുവേണ്ടി സമർപ്പിച്ച ത്യാഗപരിശ്രമങ്ങളുടെ ബോധോദയം, ദേവ്ബന്ദിലെ കർമയോദ്ധാക്കളായ മഹാരഥയാരുടെ രചനകളിൽ നിന്നും നിർഗളിച്ചെത്തിയ പ്രകാശ കിരണങ്ങൾ നിമിത്തമായിരുന്നു. അവകൾ എക്സ്റേ രശ്മികൾ പോലെ ഹൃദയത്തിലുണ്ടാക്കിയ ചേതോവികാരത്തിന്റെ പ്രതികരണം ഊർജ്ജവും ദൃഢചിത്തതയുമായി മാറി എന്നുള്ളതാണ് അനുഭവം.

അക്കാലത്ത് തുർക്കിമുതൽ ഇങ്ങാേട്ടുള്ള മുഴുവൻ അറബി രാജ്യങ്ങളിലും രാജാക്കന്മാരിലും ഇന്ത്യയുടെ മോചനത്തിന്റെ അടിയന്തരാവശ്യ ചിന്തയും സഹായ സഹകരണങ്ങളും ഉണ്ടാക്കിയത്, ദേവ്ബന്ദിലെ മഹാരഥന്മാരുടെ പടയോട്ടവും അറബി ഭാഷയുടെ മൂർച്ചയേറിയ ലിപികളാൽ നിർമിതമായ അവരുടെ ഗ്രന്ഥങ്ങളുണ്ടാക്കിയ മാനസിക പരിവർത്തനവും നിമിത്തമായിരുന്നു. പക്ഷേ മുസൽമാന്റെ ആജീവനാന്ത ശത്രുക്കളായിമാത്രം ഇന്നോളം പ്രവർത്തിച്ചുവരുന്ന ഇംഗ്ലീഷുകാരൻ, ഇന്ത്യയുടെ സ്വാതന്ത്യചരിത്രത്തിന്റെ ചാരിത്ര്യത്തിൽ അവരുടെ തൂലികാകണം ഉറ്റിച്ചു വികൃതമാക്കിയിട്ടുണ്ട്. ഇത് ഒരു വഞ്ചനയും ദീർഘകാല ശത്രുതയുടെ വിഷലിപ്തമായ ചിന്തയും ഉണ്ടാക്കുന്നതിനുളള കുൽസിത ശ്രമവും കൂടി ആയിരുന്നു. ഇന്ത്യൻ മണ്ണിൽ ജനിച്ച, ജനിപ്പിച്ച മുസ്ലിം സമുദായത്തിന്റെ പൈതൃകത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനായി മുൻ വിധിയോടെ ചെയ്ത ജാരഉല്പാദകക്രിയ ആയിരുന്നു.

ഇന്ത്യാ ഭൂഖണ്ഡത്തിലെ മുഴുവൻ മുസ്ലിം സഹോദരങ്ങളും ചിന്തയിലും ആദർശത്തിലും സംസ്കാരത്തിലും വിശ്വാസ സംഹിതയിലും ഇസ്ലാമിക ജീവിത പദ്ധതിയുടെ ആത്യന്തിക അടിസ്ഥാനമായ വിശുദ്ധഖുർആനിലും പ്രവാചകചര്യയിലും ഉറച്ചു നിന്നുകൊണ്ട് ജീവിച്ച് ഇന്ത്യയെ സ്വതന്ത്രമാക്കിയാൽ മതി എന്നു മനസ്സിലാക്കിയ അക്കാലത്തെ മതപണ്ഡതിന്മാർ ദേവ്ബന്ദിലെ ഉലമാക്കളായിരുന്നു.

 പരിശീലനത്തിനും പഠനത്തിനും ഒരു അക്ഷയകേന്ദ്രം അടിയന്തിരമായി ഉണ്ടാക്കണമെന്നു ആഗ്രഹിച്ച സ്വാതന്ത്യ സമരയോദ്ധക്കളായിരുന്ന അക്കാലത്തെ ഇസ്ലാമിക പണ്ഡിതന്മാർക്ക്, വിജ്ഞാനത്തിന്റെ ദീപശിഖ കൊളുത്തിക്കൊടുത്ത് ആദ്യത്ത കർമയോഗിയും, സ്വതന്ത്രഭാരതം നമ്മുടെ ലക്ഷ്യമെന്നുളള ഇസ്ലാമിക വിപ്ലവചിന്തയും തീജ്ജ്വാലയായി പകർന്നു കൊടുത്തത് മൗലാനാ ഷാഹ് വലിയുല്ലാഹി ദഹ്‌ലവി رحمه اللّه ആയിരുന്നു. ഹിജ്റ 11-ാം നൂറ്റാണ്ടിൽ അതിനായി മഹാനവർകളുടെ ചിന്താബന്ധുരമായ ഹൃദയത്തിൽ നിന്നും പ്രസരിച്ച കിരണദർശനമാണ് ആദ്യഗ്രന്ഥമായ ഹുജ്ജത്തുല്ലാഹിൽ ബാലിഗ. തുടർന്നുണ്ടായ ഇന്ത്യയിലെ മുസ്ലിം ഉമ്മത്തിന്റെ ഇസ്ലാമിക വിജ്ഞാനകേന്ദ്രം ദാറുൽ ഉലൂം ദേവ്ബന്ദ് ആയിരുന്നു. അധ്യാപനവും ഗ്രന്ഥരചന യും അവിടെ നിന്നാണ് ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ പ്രചരിച്ചത്.

പ്രാഥമിക അധ്യയന തുടക്കം;

മൗലാനാ ഖാസിം നാനൂതവി رحمه اللّه യുടെ നേതൃത്വത്തിൽ മൗലാനാ മുല്ലാ മഹ്‌മൂദ് رحمه اللّه പ്രഥമ മുദർരിസായും മഹ്‌മൂദുൽ ഹസൻ ദേവ്ബന്ദി رحمه اللّه ആദ്യ വിദ്യാർഥിയായും ഹിജ്റ 1283 മുഹർറം 15 ന് മാതളത്തിൻ ചുവട്ടിൽ ആരംഭിച്ച ദാറുൽ ഉലൂമിന്റെ വിശുദ്ധ ഖുർആൻ പഠനം ആരംഭിച്ചത് ഒരു അധ്യാപകനും ഒരു വിദ്യാർഥിയും ഇരുന്നുകൊണ്ടായിരുന്നു. പ്രശസ്ത ഖുർആൻ സ്വരോഛാരണ ശാസ്ത്രജ്ഞൻ അൽഖാരിഅ് അബ്ദുൽ വഹീദ് അലഹബാദി رحمه اللّه യിൽ നിന്നും അശൈഖ് അൽഖാരിഅ് മുഹമ്മദ് ത്വയ്യിബ് സാഹിബ് رحمه اللّه ആയിരുന്നു ഒരു വിദ്യാർഥിയായി ഖിറാഅത്തിലൂടെ പഠനം ആരംഭിച്ചിരുന്നത്. പിന്നീട് ഖിറാഅത്തിന്റെ എല്ലാ ശാസ്ത്രീയ ഭാഗങ്ങളും ഇവിടെ അധ്യായനം ആരംഭിക്കുകയുണ്ടായി. പ്രഥമ ശിഷ്യനായിരുന്ന ബഹുമാനപ്പെട്ട അശൈഖ് അൽഖാരി തയ്യിബ് സാഹിബ് ദാറുൽ ഉലൂമിന്റെ പ്രിൻസിപ്പാളാവുകയും ചെയ്തു. ഇന്ന് ദാറുൽ ഉലൂംദേവ്ബന്ദ് ഏഷ്യയിലെ ഏറ്റവും ഉയർന്ന നിലവാരം പുലർത്തുന്ന ഇസ്ലാമിക് യൂണിവേഴ്സിറ്റി ആകുന്നു. 


വിശുദ്ധ ഖുർആൻ, സാധാരണ ജനങ്ങൾക്കും അർഥ ഗ്രാഹ്യതാ പഠനം നൽകുന്നതിനായി ഇവിടുത്തെ മഹാരഥന്മാരായ ആലിമീങ്ങൾ അറബി ഭാഷയിലെന്നപോലെ ഉർദുഭാഷയിലും ഗ്രന്ഥങ്ങൾ രചിക്കുകയുണ്ടായി. അവരിൽ ഏറ്റവും പ്രധാനപ്പെട്ട മഹത്തുക്കളെ ബറക്കത്തിനായി ഇവിടെ സ്മരിക്കുന്നു. 

 1) ശൈഖുൽ ഹിന്ദ് മൗലാനാ മഹ്‌മൂദുൽ ഹസൻ ദേവ്ബന്ദിയ്യ് رحمه اللّه

2) അശൈഖ് മുഹമ്മദ് അഷ്റഫ് അലി അഥാനവിയ്യ് رحمه اللّه

 3) അശൈഖ് ആഷിഖ് ഇലാഹി അൽമീറത്തിയ്യ് رحمه اللّه

4) അശൈഖ് ഹബീബ് അഹ്‌മദ് അൽ കേരാനവിയ്യ് رحمه اللّه

5) അശൈഖ് അഹ്മദ് ഷഹീദ് അദ്ദഹ്‌ലവിയ്യ് رحمه اللّه

6) അശൈഖ് അലി അല്ലാഹുരീയ്യ് رحمه اللّه

 ഖുർആൻ വ്യാഖ്യാന വിഷയത്തിൽ (തഫ്സീർ) ദേവ്ബന്ദിലെ മഹാന്മാരുടെ ചിന്തയും അഗാഥമായ അറിവും രചനാത്മക കൃതികളും ആ മഹത്തുക്കളുടെ പ്രവാചകചര്യയിലുളള ബാധ്യതാ നിർവ്വഹണത്തിന്റെ കറാമത്തിനെ ലോകത്തിനു അല്ലാഹു മനസ്സിലാക്കിക്കൊടുത്തതുകൊണ്ട്, ലോകം ഇവരുടെ ഗ്രന്ഥങ്ങളെ ആശ്രയിക്കുന്നു.

📌 തഫ്സീർ ഗ്രന്ഥങ്ങളും രചയിതാക്കളും - (ഭാഷ ഉർദു)  

1) അൽഫവാഇദത്തഫ്സീരീയ - ശൈഖ് മഹ്‌മൂദുൽ ഹസൻ رحمه اللّه , ശൈഖ് ഷബീർ അഹ്‌മദ് ഉസ്മാനി رحمه اللّه

2) ബയാനുൽ ഖുർആൻ (2 വാള്യം)  - അശൈഖ് അഷ്റഫ് അലി ഥാനവി رحمه اللّه

3) ജവാഹിറുൽ ഖുർആൻ - ശൈഖ് ഹുസൈൻ അലി അൻജാബിയ്യ് رحمه اللّه

4) ഹില്ലുൽ ഖുർആൻ - ശൈഖ് ഹബീബ് അഹ്‌മദ് അൽ കേരാനവിയ്യ് رحمه اللّه

5) കഷ്ഫുർ റഹ്‌മാൻ - ശൈഖ് അഹ്‌മദ് സഈദ് അദ്ദഹ്‌ലവിയ്യ് رحمه اللّه

6) മആരിഫുൽ ഖുർആൻ (8 വാള്യം) - ശൈഖ് അഹ്‌മദ് ഷഫീഅ് ദേവ്ബന്ദിയ്യ് رحمه اللّه

7) മആരിഫുൽ ഖുർആൻ (6 വാള്യം) - ശൈഖ് മുഹമ്മദ് ഇദ്‌രീസ് കാന്തലവി رحمه اللّه

8) മആലിമുത്തൻസീൽ - ശൈഖ് മുഹമ്മദ് അലി സിദ്ധീഖിയ്യ് رحمه اللّه

9) ഹിദായത്തുൽ ഖുർആൻ - ശൈഖ് മുഹമ്മദ് ഉസ്മാനിയ്യൽ കാഷിഫിയ്യ് رحمه اللّه, ശൈഖ് അൽമുഫ്തി സഈദ് അഹ്‌മദ് പാലൻപൂരി رحمه اللّه

10)   അൻവാറുൽ ഖുർആൻ - ശൈഖ് മുഹമ്മദ് നഈം ദേവ്ബന്ദിയ്യ് رحمه اللّه

11) അൻവാറുൽ ഖുലൂബ് - ശൈഖ് ഹയാത് അഹ്‌മദ് അൽമുറാദാബാദി رحمه اللّه

12) അൽഫവാഇദുത്തഫ്സീരിയ്യ - ശൈഖ് അഹമ്മദ് അലി അല്ലാഹൂരീ رحمه اللّه

13) ഇൽഹാമുർ റഹ്‌മാൻ - അശൈഖ്  ഉബൈദുല്ലാഹ് അസ്സിൻദിയ്യ് رحمه اللّه (അൽ അറബിയ്യ)

📌പ്രത്യേകം സൂറത്തുകൾക്കുമാത്രമുള്ള തഫ്സീറുകളും രചിച്ചിട്ടുണ്ട്. 

1) തഫ്സീർ അൽമുഅവ്വിദതയ്ൻ : ശൈഖ് മുഹമ്മദ് ഖാസിം നാനൂതവിയ്യ് رحمة اللّه عليه

2) തംഹീദുൽ ഫുറഷ് ഫീ തഹ്ദീദിൽ അർഷ് - ശൈഖ് അഷ്റഫ് അലി ഥാനവിയ്യ് رحمة اللّه عليه

📌മുൻഗാമികളുടെ തഫ്സീറുകൾക്കു വ്യാഖ്യാനവും അനുബന്ധകുറിപ്പുകളും എഴുതിയവർ;

തഫ്സീർ ജലാലൈനി, തഫ്സീർ ബൈളാവി, ഇവർകൾക്കു ഹാഷിയ അനുബന്ധ കുറിപ്പുകൾ എഴുതിയ മഹാന്മാർ. - അൽമുഫ്തി അസീസൂർ റഹ്‌മാൻ അൽ ഉസ്മാനി رحمة اللّه عليه, ശൈഖ് ഹബീബുർ റഹ്‌മാൻ അൽ ഉസ്മാനി رحمة اللّه عليه , ശൈഖ് മുഹമ്മദ് അഹ്സൻ നാനൂതവിയ്യ് رحمة اللّه عليه, ശൈഖ് അഷ്റഫ് അലി ഥാനവിയ്യ് رحمة اللّه عليه  യുടെ മറ്റൊരു ഗ്രന്ഥമാണ് മസാലിക്കുസ്സുലൂക് മിൻ കലാമി മലികിൽ മുലൂക് 

📌 ഖുർആനിൽ നിന്നുളള വിധിവിലക്കുകളെ കുറിച്ചുളള ഗ്രന്ഥങ്ങൾ: 

1) അഹ്കാമുൽ ഖുർആൻ - ശൈഖ് ഷംസുൽ ഹഖ് അഫ്ഗാനിയ്യ് رحمة اللّه عليه

2) അഹ്കാമുൽ ഖുർആൻ - ബിതൗജിഹി ഥാനവിയ്യ്

📌 ആധുനിക തഫ്സീറുകളുമായി ബന്ധപ്പെട്ട തിരുത്തലുകൾ: 

അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആദർശങ്ങൾക്കു എതിരായ ചിന്തകളും ന്യായ വാദഗതികളും തിരുത്തികൊണ്ടും, ശരിയായ രിതി മനസ്സിലാക്കുകയും ചെയുന്നതായിരുന്നു ഈ രചനകളുടെ പ്രമേയം.

1) സയ്യിദ് അബുൽ അഅ്ലാ മൗദൂദിയുടെ തഫ്ഹീമുൽ ഖുർആൻ

2) സയ്യിദ് അഹ്‌മദ് ഖാൻ ജാമിഅ അലിഗർ അവർകളുടെ തഫ്സീർ 

3) സനാഉല്ലാഹ് അമൃതസരിയുടെ തഫ്സീർ സുനാളിയ്യ്

4) അബ്ദുൽ മാജിദ് ദർയാബിദിയുടെ തഫ്സീർ 

5) അബുൽ കലാം ആസാദിന്റെ തഫ്സീർ

6) ഇനായത്തുല്ലാഹ് സാഹിബിന്റെ തഫ്സീർ അൽമഷ്റഖി

ഈ പറയപ്പെട്ട ഗ്രന്ഥങ്ങളിലെ മോഡേൺ കാഴ്ചപാടുകളെ ശക്തിയായി കുറ്റപ്പെടുത്തുകയും തെറ്റുകൾ ഓരോന്നായി അക്കമിട്ടു തിരുത്തുകയും ചെയ്തിട്ടുള്ള ഗ്രന്ഥങ്ങൾ 

ഇംദാദുൽഫതാവാ; 6-ാം വാള്യം 

യതീമതുൽ ബയാൻ ഫീ ഷയ്ഇൻ മിൻ ഉലൂമിൽ ഖുർആൻ ലിശൈഖു മുഹമ്മദ് യൂസുഫ് അൽബിന്നൂരി

📌ഖുർആൻ പാരായണവും സ്വരോച്ചാരണ ശാസ്ത്രവും

1) വുജൂഹുൽ മആനി മഅതൗജീഹിൽ കലിമാതി വൽമആനി (അറബി)

2) സിയാദാത് അലാ കുത്ബിരിസായാത് (അറബി)

3) ജമാലുൽ ഖുർആൻ (ഉറുദു)

4) തൻഷിത്തുത്തബഅ് ഫീ ഇജ്റാഇ സ്സബഅ് (ഉറുദു)

5) റഫഉൽ ഖിലാഫ് ഫിഹുകുമിൽ ഔഖാഫ്

ഇത്രയും ഗ്രന്ഥങ്ങൾ ശൈഖ് അഷ്റഫ് അലി ഥാനവി رحمة اللّه عليه യുടെതാകുന്നു.

6) സനദുൽ ഖുർറാഅ് വ ഹുജ്ജതൽ ഖിറാആത്ത്

7) ഇനായാത് റഹ്‌മാനിയ്യ് ഫി ഷറഹി ഹിർസിൽ അമാനിയ്യ് (3 വാള്യം) ഇവകൾ അശൈഖ് ഫതഹ് മുഹമ്മദ് പാനിപ്പത്തി رحمة اللّه عليه യുടെതാകുന്നു.

8) ശൈഖ് റഹീം ബഖുഷ പാനിപ്പത്തി رحمة اللّه عليهയുടെ മുല്ലദാത് (23 വാള്യം)

9) തഹ്സീലുൽ അജ്ർ ഫിൽ ഖിറാത്തിൽ അഷൂർ.

📌ഖുർആൻ ഗവേഷണ സംബന്ധമായ ഗ്രന്ഥങ്ങൾ 

1) ഉലൂമുൽഖുർആൻ - ശൈഖ് മുഹമ്മദ് തഖിയ്യ് ഉസ്മാനി دامت بركاتهم

2) അഷ്റഫുൽ ബയാൻ ഫീ ഉലൂമിൽ ഖുർആൻ- ശൈഖ് അൽമുഫ്തി അബ്ദുശക്കൂർ തിർമുദിയ്യ്

3) അഹ്സനുൽ ബയാൻ ഫീമാ യതഖല്ലഖുബിൽ ഖുർആൻ - ശൈഖ് അഷ്ഫാഖുർറഹ്‌മാൻ അൽ കാന്തലവിയ്യ് 

4) മനാസിലുൽ ഇർഫാൻ ഫീ ഉലൂമിൽ ഖുർആൻ - ശൈഖ് മുഹമ്മദ് മാലിക് ബിൻ മുഹമ്മദ് ഇദ്രീസ് അൽകാന്തലവിയ്യ്

5) ജവാഹിറുൽ ഖുർആൻ - ശൈഖ് അലാഉല്ലാഹ് അൽഹസാറവിയ്യ്

6) ഉലൂമുൽ ഖുർആൻ - ശൈഖ് ഷംസുൽ ഹഖ് അൽ അഫ്ഗാനി 

7) ഇഅ്ജാസുൽ ഖുർആൻ - ശൈഖ് ഷബീർ അഹ്മദ് അൽ ഉസ്മാനി رحمة اللّه عليه

8) ഇഅ്ജാസുൽ ഖുർആൻ - ശൈഖ് അൻവർഷാഹ് അൽ കഷ്മീരി رحمة اللّه عليه

9) ഇഅ്ജാസുൽ ഖുർആൻ - ശൈഖ് മുഹമ്മദ് ഇദ്രീസ് അൽകാന്തലവി رحمة اللّه عليه

10) മുഷ്കിലാതുൽ ഖുർആനിൽ കരീം ഫീ അസ്റാറിൽ ഖുർആൻ - ശൈഖ് മുഹമ്മദ് ഖാസിം നാനൂത്തവിയ്യ് رحمة اللّه عليه

11) മുഷ്കിലാതുൽ ഖുർആൻ - ശൈഖ് അൻവർഷാഹ് അൽ കഷ്മീരി رحمة اللّه عليه

12) മുഷ്കിലാതുൽ ഖുർആൻ - ശൈഖ് ഷംസുൽ ഹഖ് അൽ അഫ്ഗാനി رحمة اللّه عليه

13) ഫിഖ്ഹുൽഖുർആൻ - ശൈഖ് ഉമർ അഹ്‌മദ് അഥാനവിയ്യ്

📌 ഖുർആൻ ചരിത്രങ്ങൾ സംബന്ധമായുളള ഗ്രന്ഥങ്ങൾ;

 1) ഖസസുൽ ഖുർആൻ - 4 വാള്യം - ശൈഖ് ഹിഫ്സുർ റഹ്‌മാൻ സിയൂഹാവിയ്യ്

📌 ഖുർആൻ ഡിക്ഷണറി സംബന്ധിച്ച രചനകൾ: 

1) ഖാമൂസുൽ ഖുർആൻ - ഖാസി സൈനുൽ ആബിദീൻ മീറതി

2) ലുഗാതുൽ ഖുർആൻ - ഖാസി മുഹമ്മദ് സാഹിദ് അൽഹുസൈനി

 3) മുഫ്റദാതുൽ ഖുർആൻ -- ശൈഖ് ഷംസുൽഹഖ് അഫ്ഗാനിയ്യ്

 4) ലുഗാതുൽ ഖുർആൻ - ശൈഖ് മുഹമ്മദ് അജ്മൽ ഖാൻ 

5) തഫ്സീലുൽ ബയാൻ ഫീ ഉലൂമിൽ ഖുർആൻ - ശൈഖ് മുംതാസ് അലി (6 വാള്യം)

6) തദ്‌വീനുൽ ഖുർആൻ - ശൈഖ് അഹ്സനുൽ കൈലാനി

7) താരീഖുൽ ഖുർആൻ (അറബി) - ശൈഖ് അബ്ദുസ്സമദ് അസ്സാരിം

📌 ഖുർആൻ തഫ്സീർ നിദാന ശാസ്ത്ര സംബന്ധമായ ഗ്രന്ഥങ്ങൾ 

1) മിർആതുത്തഫാസിർ - ശൈഖ് അഷ്ഫാഖുർ റഹ്‌മാൻ കാന്തലവി 

2) ഔനുൽകബീർ ഫീ ഷറഹി അൽ ഫൗസുൽ കബീർ - ശൈഖ് സഈദ് അഹ്‌മദ് പാലൻപൂരി رحمة اللّه عليه

3) അത്തഹ്‌രീർ ഫീ ഉസൂലിത്തഫ്സീർ - ശൈഖ് മുഹമ്മദ് ഇദ്‌രീസ് കാന്തലവി رحمة اللّه عليه

📌 തഫ്സീറിന്റെ ചരിത്രസംബന്ധമായ ഗ്രന്ഥങ്ങൾ: 

1) അൽ ഇസ്റാഈലിയ്യാത്ത് ഫിത്തീർ - ശൈഖ് അസീറുൽ അദ്‌റവിയ്യ്

2) തദ്കിറത്തുൽ മുഫസ്സിരീൽ ഖാസി മുഹമ്മദ് സാഹിദ് അൽഹുസൈനി

3) നെയ്ലുസ്സായിരീൻ ഫീ ത്വബഖാതിൽ മുഫസ്സിരീൻ - ശൈഖ് മുഹമ്മദ് ത്വാഹിർ അൽമർദാനി

4) മുഖദ്ദിമതുൽ ഖുർആൻ - ശൈഖ് മുഹമ്മദ് ത്വയ്യിബ് അൽ ഖാസിമി رحمة اللّه عليه

5) അൽ ഉസൂലുൽ ഖുർആനിയ്യ ലിദ്ദഅ്വത്തിദ്ദീനിയ്യ - മുഹമ്മദ് ത്വയ്യിബ് 

📌തഫ്സീറിന്റെ വിവിധ ഭാഷകളിലേക്കുളള പരിഭാഷാ ഗ്രന്ഥങ്ങൾ:-

 1) തർജമത് ലീഫവാഇദിത്തഫ്തീരിയ്യ (ഇംഗ്ലീഷ്, പുഷ്തു, ഫാരിസി)

2) തർജമത് ലീ ബയാനിൽ ഖുർആൻ (അറബി) 

3) തർജമത് ലിഫവാഇദ് - മുഹമ്മദ് യൂസുഫ് ഷാഹ് അൽ കഷ്മീരി 

4) തർജമത് അൽഹിൻദിയ്യ - മൗലാനാ മുഹമ്മദ് അർഷദ് മദനി

5) തർജമത് ലിതഫ്‌സീർ സിൻദിയ്യ - ശൈഖ് ഗുലാം മുസ്തഫാ

6) തർജമത് ഖസസുൽ ഖുർആൻ - ശൈഖ് ഖാസി അബ്ദുർ റബ് ബിഷാവരി

7) തർജമത് തഫ്സീറുൽ മനാർ - അല്ലാമ റഷീദ് രീളാ മിസ്‌രി

8) തർജമത് ശൈഖുൽ ഹിന്ദ് - മൗലാനാ മഹ്മൂദുൽഹസൻ ദേവ്ബന്ദി رحمة اللّه عليه

 മഹാനവർകളുടെ ശിഷ്യഗണത്തിൽ ദേവ്ബന്ദിലെ ധാരാളം മഹാന്മാർ ഉൾപ്പെട്ടിരിക്കുന്നു. (ശൈഖ് അഷ്റഫ് അലി ഥാനവിയ്യ്, ശൈഖുൽ മുഹദ്ദിസ് അൻവർ ഷാഹ് കശ്മീരി,ശൈഖ് ഷബീർ അഹ്‌മദ് അൽ ഉസ്മാനി, ശൈഖ് ഹുസൈൻ അഹ്‌മദ് മദനി തുടങ്ങിയവർ).

മഹാനവർകളുടെ തർജമത് അൽഹിന്ദ് എന്ന തഫ്സീർ ഇന്ത്യയിലും പാകിസ്ഥാനിലുമുളള സഊദി എംബസി വളരെയധികം വിലമതിക്കുകയും മഹത്വപ്പെടുത്തുകയും സഊദി രാജാവിന്റെ സ്വന്തം ഫൗണ്ടേഷൻ ഈ തർജമ പ്രിന്റ് ചെയ്ത് മില്ല്യൺ കണക്കു പ്രസിദ്ധീകരിച്ചു വിതരണവും ചെയ്തു.

 മൗലാന അഷ്റഫ് അലി ഥാനവി(റ)യുടെ രചനയായ ബയാനുൽ ഖുർആൻ ലോകത്ത് വലിയ പ്രശസ്തിയും അംഗീകാരവും ലഭിച്ചതാണ്. മൗലാനാ ഷബീർ അഹ്‌മദ് ഉസ്മാനി رحمة اللّه عليه ഒരിക്കൽ മൗലാനാ അൻവർ ഷാഹ് കഷ്മീരി رحمة اللّه عليه യോടായി ബയാനുൽ ഖുർആന്റെ അവതരണശൈലിയെക്കുറിച്ചും മാസ്മരികമായ വരികളെക്കുറിച്ചും വിവരിക്കുകയുണ്ടായി, ഉറുദുഭാഷയിലുള്ള ഒരു ഗ്രന്ഥങ്ങളെയും ആശ്രയിക്കുന്ന സ്വഭാവമില്ലാത്ത മൗലാനാ കശ്മീരി ബയാനുൽ ഖുർആൻ ആവശ്യപ്പെടുകയും തുടർന്ന് മഹാനവർകൾക്കു ഏറ്റവും പ്രിയപ്പെട്ടതാകുകയും ചെയ്തു. 

9) തഫ്സീർ മആരിഫുൽ ഖുർആൻ- (8 വാള്യം) - ശൈഖ് അൽമുഫ്തി മുഹമ്മദ് ഷഫീഅ് ദേവ്ബന്ദി : മുമ്പുപറയപ്പെട്ട രണ്ടു തഫ്സീറുകളെക്കാൾ കർമശാസ്ത്രനിരീക്ഷണ വിഷയം കൈകാര്യം ചെയ്തിട്ടുണ്ടെന്നുളളത് ഈ തഫ്സീറിന്റെ മാത്രം പ്രതേകതയാണ്.

 10) തഫസീർ മആലിമുത്തൻസീൽ - ശൈഖ് മുഹമ്മദ് അസ്സിദ്ദീഖിയ്യ 
 ഇത് 30 വാള്യങ്ങളുളള ബ്രഹത്തായ ഒരു ഗ്രന്ഥമാണ്. പൂർവികരായ ബഹുമുഖ മുഫസ്സിറുകളുടെ വീക്ഷണങ്ങളും രചനാ രീതികളും ഇതിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.

📌 ഫിഖ്ഹി ശാസ്ത്രശാഖയിൽ അവരുടെ ഗ്രന്ഥങ്ങൾ

അസ്സഖാഫത്തുൽ ഇസ്‌ലാമിയ്യത്ത് ഫിൽ ഹിന്ദ് - അല്ലാമഅബ്ദുൽ ഹയ്യ് അൽഹസനിയ്യ് അവർകൾ രചിച്ച ഈ മഹത്ഗ്രന്ഥം, ഇന്ത്യയിൽ ജീവിച്ചിരുന്ന മഹാപണ്ഡിതന്മാരുടെ ഫിഖ്ഹീ വീക്ഷണസംബന്ധമായും ഫിഖ്ഹി നിദാന ശാസ്ത്രസംബന്ധമായും അവർ രചിച്ച ഗ്രന്ഥശേഖരങ്ങളുടെ വലിയ ഒരു കലവറയെ കുറിച്ച് വിവരിക്കുന്നുണ്ട്.

📌 വൈജ്ഞാനികരംഗത്ത് ഇന്ത്യയിലെ ഉലമാക്കളുടെ അനന്തരവകാശങ്ങൾ

 ഇന്ത്യൻ മുസൽമാൻ,മാതൃരാജ്യത്തിന്റെ സ്വാതന്ത്യത്തിനു വേണ്ടി ജീവത്യാഗം ചെയ്തതുപോലെ നാഗരികതയ്ക്കും നിർമാണസംരംഭങ്ങൾക്കും വിജ്ഞാനവിതരണരംഗത്തും പ്രത്യേകിച്ചു ഇസ്ലാമിക സാംസ്കാരിക മേഖലകളിലും മതപരമായ അധ്യാപനമേഖലകളിലും അമൂല്യങ്ങളായ ഗ്രന്ഥങ്ങൾ രചിച്ചു നൽകുകയും ചെയ്തിട്ടുളളവരാണ്. ചരിത്രത്തിന്റെ ഇടവേളകളിൽ ഇന്ത്യൻ മുസൽമാൻ നവോത്ഥാനത്തിന്റെ തേര് തെളിച്ചുകൊണ്ട് പടയോട്ടം നടത്തിയപ്പോഴെല്ലാം അവരിലെ ദാർശനികരായ പണ്ഡിതന്മാർ അശ്വമേധങ്ങളായിരുന്നു.

ചിലപ്പോഴെല്ലാം ഒരുമിച്ച് സഹകരിച്ചിരുന്നെങ്കിലും പലപ്പോഴും വിരുദ്ധ ദിശകളിലേക്ക് സഞ്ചരിച്ചിരുന്ന രണ്ട് സംസ്കാരങ്ങളെ സംയോജിപ്പിക്കുക പ്രയാസമായിരുന്നു. ആഗോള മുസ്ലിം സമൂഹം ആത്മീയവും ഭൗതികവുമായ രണ്ടു വിഭിന്നതകളെ പൂർണമായും ഏകീകരിക്കുകയെന്ന വിഷയത്തിൽ ഇന്ത്യയിലെ മുസ്ലിംകൾ വിജയി ച്ചതുപോലെ മറ്റാരും വിജയിച്ചതായി നമുക്കറിയില്ല. ആ ശ്രമം വിജയിച്ചതിന്റെ ആത്യന്തികമായ രഹസ്യം മുസ്ലിം ജനതയുടെ ആത്മീയവും ഭൗതികവുമായ വൈജ്ഞാനിക വളർച്ചയിലൂടെ ആയിരുന്നു. എടുത്തുപറയത്തക്ക വിധം വിഷയം ഗ്രഹിക്കുതന്നിന് പ്രാധാന്യം നൽക്കപ്പെടുമ്പോൾ ഇബ്നുന്നദീമിന്റെ, കിതാബുൽ ഫിഹ്റസത് ജലബിയുടെ കഷ്ഹുസ്സുനൂൽ അല്ലാമഃ അബ്ദുൽ ഹയ്യുടെ അസ്സഖാഫത് തുടങ്ങിയ ബൃഹത് ഗ്രന്ഥങ്ങൾ കാര്യങ്ങളെ നമുക്ക് മനസ്സിലാക്കിത്തരുന്നു.

അൽമുസ്ലിമൂന ഫിൽ ഹിന്ദ് എന്ന സ്വന്തം രചനയിലൂടെ അല്ലാമഃ നദ്‌വിرحمه الله ഈ വിഷയത്തിൽ ടോർച്ചടിക്കുന്നു.

📌 *ദേവ്ബന്ദ് ഉലമാക്കളും കർമശാസ്ത്ര ഗവേഷണവും* 

ഇന്ത്യയിലെ മുസ്ലിം ചരിത്രം പഠിക്കുമ്പോൾ, ആദ്യമായുണ്ടായിരുന്ന മദ്ഹബിയ്യായ അവസ്ഥ ഹനഫീ മദ്ഹബായിരുന്നു. എങ്കിലും, തീരപ്രദേശങ്ങളായിരുന്ന മദ്രാസ്, മലബാർ, കൊച്ചി, പ്രദേശങ്ങളിൽ, വിദൂര അറബി രാജ്യങ്ങളായ ഹിജാസ്, യമൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വന്നിരുന്ന അറബികളുടെ സ്വാധീന ബന്ധം നിലനിന്നിരുന്നതിനാൽ, ഷാഫിഈ മദ്ഹബായിരുന്നു സ്വീകരിക്കപ്പെട്ടിരുന്നത്. ഇപ്പോഴും അങ്ങനെ തന്നെ തുടർന്നു വരുന്നു.

ദേവ്ബന്ദിലെ ഉലമാക്കൾ ഹനഫി മദ്ഹബിന്റെ പ്രചാരകരും പ്രയോക്താക്കളുമായിരുന്നു. ഹനഫി മദ്ഹബിന്റെ പ്രചാരണാർഥം അനവധി ഗ്രന്ഥങ്ങൾ രചിക്കുകയും,പാഠ്യപദ്ധതിയായി സ്വീകരിക്കുകയും ചെയ്തു. ഗവേഷണപഠനം, ശാസ്ത്ര നിദാനവീക്ഷണ നിയമ സംഹിതകളുടെ ഫത്‌വകൾ, ഹദീസുകളുടെ ഫത്‌വകൾ, സനദുകൾ എന്നിവയുടെ സാങ്കേതികത്വ സംബന്ധമായ സൂക്ഷ്മനിരീക്ഷണം, അതിൽ നിന്നും കണ്ടെത്തിയ ആധികാരികത, എന്നിവയുടെ അടിസ്ഥാനത്തിൽ മദ്ഹബിന്റെ ആത്മാവിനെ അവരുടെ കർമ്മജീവിതത്തിൽ സന്നിവേശിപ്പിച്ചിരുന്നു. മദ്ഹബിന്റെ വീക്ഷണ വിഷയത്തിൽ ദേവ്ബന്ദി ഉലമാക്കൾ പക്ഷപാതിത്വമുള്ളവരാണെന്ന് തെറ്റിദ്ധരിക്കാൻ പാടില്ല. പക്ഷിപാതിത്വസംബന്ധമായുളള തോന്നലുണ്ടാകുന്ന കാരണം, മദ്ഹബുകളെ അംഗീകരിക്കുന്ന അധികം പണ്ഡിതന്മാരും, ഖുർആനിൽ നിന്നും നബിചര്യയിൽ നിന്നുമുള്ള രേഖകൾ മനസ്സിലാക്കാൻ സാധിക്കാത്തവരായതുകൊണ്ട് അവരിലുളള ദുർബല മാനസീകാവസ്ഥയിൽ നിന്നും ഉണ്ടാകുന്ന അപകർഷതയുടെ പ്രേരണയാകുന്നു.

ഇക്കാര്യം വ്യക്തമായി ഗ്രഹിക്കണമെങ്കിൽ, ഗവേഷണ പടുക്കളായ ഒരു സംഘം പണ്ഡിതന്മാർ ഒരുമിച്ചു കൂടി തയ്യാറാക്കിയ ബൃഹത് ഗ്രന്ഥമായ അഹ്കാമുൽ ഖുർആൻ,ഇഅലാഉസ്സുനൻ എന്നീ ഗ്രന്ഥങ്ങൾ മനസ്സിലാക്കുക.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മൗലിദ് പാരായണം ശറഇൽ മോശപ്പെട്ട കാര്യമാണെന്ന് ഉലമാ ഏ ദേവ്ബന്ദിന് അഭിപ്രായമുണ്ടെന്ന് പറയുന്നത് ശരിയാണോ ?

കാഞ്ഞാർ മൂസ മൗലാനാ മൗലിദ് നടത്തിയിരുന്നോ❓

ആധുനിക നെറ്റ് വർക്ക് മാർക്കറ്റിംഗ് ബിസിനസ്സുകൾ ഹറാമാകുന്നതിനുള്ള കാരണങ്ങൾ.!