ഇസ്തിഗാസ ദയൂബന്തി ഉലമാഇൻറെ വീക്ഷണത്തിൽ..!
ഇസ്തിഗാസ ദയൂബന്തി ഉലമാഇൻറെ വീക്ഷണത്തിൽ..!
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰
ഇസ്തിഗാസ അല്ലെങ്കില്‍ ഇസ്തിആന എന്നത് വളരെ വലിയ വിവാദമായതും തര്‍ക്ക കുതര്‍ക്കങ്ങള്‍ നടക്കുന്നതുമായ വിഷയമാണ്. മഹാന്‍മാരായ ദയൂബന്ദി പണ്ഡിതര്‍ വലിയുല്ലമാരും മുജദ്ദിദുകളുമായവര്‍ ഈ വിഷയത്തില്‍ വളരെ കൃത്യമായി തന്നെ മൂന്ന് നിലയിലുള്ള വിഭജനവും വിശദീകരണവും ഈ വിഷയത്തെ സംബന്ധിച്ച് നല്‍കിയിട്ടുണ്ട്. മുഹദ്ദിസ് ഷാ മുഹമ്മദ് ഇസ്ഹാഖ് ദഹ്ലവി റഹിമഹുല്ലുയുടെ കിത്താബായ മിയ മസാഇല്‍ അല്‍ബഈന്‍ മസാഇലില്‍ നിന്നും ഇമാമേ റബ്ബാനി മൗലാനാ റഷീദ് അഹ്മദ് ഗംഗോഹി رحمة اللّه عليه ഇപ്രകാരം രേഖപ്പെടത്തുന്നു. ഒരാളുടെ നന്‍മ കൊണ്ട് അല്ലെങ്കില്‍ ശ്രേഷ്ഠതയെ എടുത്തു പറഞ്ഞു കൊണ്ട് അദ്ദേഹത്തിന്റെ ഖബറിനരികില്‍ നിന്നോ ദൂരെ നിന്നോ അല്ലാഹുവിനോട് സഹായമഭ്യര്‍ത്ഥിക്കല്‍ അനുവദനീയമാണ്. ഈ വിഷയത്തില്‍ ആര്‍ക്കും തന്നെ എതിരഭിപ്രായവുമില്ല.
രണ്ടാമത്തെ വിഷയം: ഒരാളുടെ ഖബറിനരികില്‍ നിന്നും കൊണ്ട് താങ്കള്‍ എന്റെ ഇന്ന കാര്യം സാധിച്ചു തരണമെന്ന് പറുയന്ന രീതിയാണ്. ഖബറിനടുത്ത് നിന്നാകട്ടെ ദൂരെ നിന്നാകട്ടെ ഇപ്രകാരം ചെയ്യല്‍ ഷിര്‍കാണ്. ചില രിവായത്തുകളില്‍ അല്ലാഹുവിന്റെ അടിമേ എനിക്ക് സഹായം ചെയ്താലും എന്നും രേഖപ്പെടുത്തുന്നുണ്ട്. ഇത് ഖബറിനടുത്ത് നിന്നുള്ള ഇസ്തിആനയില്‍ പെടില്ല. പക്ഷേ ഒറ്റപ്പെട്ടു പോയ മരുഭൂമിയില്‍ നിന്നും കൊണ്ട് അല്ലയോ അല്ലാഹുവിന്റെ അടിമേ എന്നെ രക്ഷിക്കൂ എന്ന് പറയല്‍ അനുവദനീയമാണ്. കാരണം അവിടെ അല്ലാഹു ചില അടിമകളെ ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നു.
പക്ഷേ ഇസ്തിആനക്ക് തെളിവ് ഉദ്ധരിക്കാന്‍ ഈ ഹദിസെടുക്കുന്നത് അറിവില്ലായ്മയാണ് അനുവദനീയവുമല്ല.
മൂന്നാമത്തെ വിഷയം: ഖബറിനടുത്ത് നിന്നുള്ള വിളിയാണ്. അല്ലയോ ഇന്നയിന്ന ഗുണങ്ങളുള്ള അല്ലാഹുവിന്റെ അടിമേ അല്ലാഹവിനോട് എനിക്ക് വേണ്ടി ദുആ ചെയ്യുക. എനിക്ക് ഇന്ന ആവശ്യം പൂര്‍ത്തീകരിക്കാനുണ്ട് എന്ന് പറയല്‍. ഈ വിളിയുടെ വിഷയത്തില്‍ ഉലമാക്കളുടെ ഇടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ട്. മരിച്ചവര്‍ വിളികേള്‍ക്കുമെന്ന വിശ്വാസത്തോടെ ആരെങ്കിലും വിളിച്ചാല്‍ അത് അനുവദനീയമാണ്. എന്നാല്‍ മരിച്ചവര്‍ കേള്‍ക്കുകയേ ഇല്ല എന്ന് വിശ്വസിക്കുന്നതും അനുവദനീയമാണ്. എന്നാല്‍ പ്രവാചകന്‍ കേള്‍ക്കുന്ന വിഷയവുമായി മുകളില്‍ പറഞ്ഞതിന് യാതൊരു ബന്ധവുമില്ല. കാരണം പ്രവാചകന്‍ കേള്‍ക്കും എന്ന വിശ്വാസം അഹ്ലുസ്സുന്നയുടെ അടിസ്ഥാന വിശ്വാസങ്ങളില്‍ പെട്ടതാണ്.(ഫതാവാ റഷീദിയ്യ പേജ് 139)
അടുത്ത് നിന്നണ് വിളിച്ചതെങ്കിൽ നബി തങ്ങൾ നേരിട്ട് തന്നെ കേൾക്കും...
മൗലാനാ റഷീദ് അഹ്മദ് ഗംഗോഹി رحمة اللّه عليه ഫതാവാ റഷീദിയ്യയില്‍ (പേജ് 72) തന്നെ ഈ വിഷയം സംബന്ധമായി ഇപ്രകാരം എഴുതുന്നുണ്ട്. ഇല്‍മുല്‍ ഗൈബ് അതായത് അദൃശ്യജ്ഞാനം മരണപ്പെട്ടു പോയ ഖബറാളിക്ക് ഉണ്ട് എന്ന വിശ്വാസത്തില്‍ ആരെങ്കിലും വിളിച്ചാല്‍ അത് തനിച്ച കുഫ്‌റാണ്. എന്നാല്‍ ഇല്‍മുല്‍ ഗൈബുണ്ട് എന്ന വിശ്വാസം ഇല്ലാതെയുള്ള വിളി കുഫ്‌റാകില്ല. എന്നാല്‍ അതും കുഫ്‌റിനോടടുത്തത് തന്നെ.
യഥാര്‍ത്ഥത്തില്‍ ദയൂബന്ദി ഉലമാക്കളുടെ ഈ നിലപാടാണ് സുരക്ഷിതമായതും മധ്യമമായതും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ