മൗലിദ് പാരായണം ശറഇൽ മോശപ്പെട്ട കാര്യമാണെന്ന് ഉലമാ ഏ ദേവ്ബന്ദിന് അഭിപ്രായമുണ്ടെന്ന് പറയുന്നത് ശരിയാണോ ?


🟩 മൗലിദ് പാരായണം

ചോദ്യം: 21 നബി ﷺ തങ്ങളുടെ പ്രസവത്തെ സംബന്ധിച്ച് പറയൽ ശറഅൻ വൃത്തികെട്ട കാര്യമാണെന്നും നിഷിദ്ധ മായബിദ്അത്തിൽപ്പെട്ടതാണെന്നും നിങ്ങൾ പറയുന്നുണ്ടോ ? ഇല്ലേ ?

മറുപടി: മുസ്ലിമീങ്ങൾ എല്ലാവരും ഇങ്ങനെ പറയുന്നതിനെ തൊട്ട് പരിശുദ്ധരാണ്. പ്രത്യേകിച്ച് നമ്മൾ നബി ﷺ തങ്ങളുടെ ചെരുപ്പിന്റെ പൊടിയെപ്പറ്റി പറയലും നബി ﷺ തങ്ങളുടെ കഴുതയുടെ മൂത്രത്തെപ്പറ്റി പറയലും മോശമായ വിഷയത്തിൽപ്പെട്ടതാണെന്ന് ഞങ്ങൾ പറയില്ല. എന്നല്ല നബി ﷺ തങ്ങളുമായി ഏറ്റവും ചെറിയ ബന്ധമുള്ള അവസ്ഥകൾ പറയുകയെന്നത് മൻദൂബാത്തുകളുടെ കൂട്ടത്തിൽ ഏറ്റവും പ്രിയങ്കരമായതും ഏറ്റവും വലിയ മുസ്തഹബ്ബുമാണ്.

അത് നബി ﷺ തങ്ങൾ പ്രസവിക്കപ്പെട്ട വിഷയമാണെങ്കിലും നബി ﷺ തങ്ങളുടെ നിൽപ്പ്, കിടപ്പ്, ഉറക്കം പോലുള്ള എന്ത് വിഷയമാണെങ്കിലും അത് നമ്മുടെയടുക്കൽ വലിയ മുസ്തഹബ്ബാത്തിലും മൻദൂബാത്തിലും പെട്ടതു തന്നെയാണ്. ഇത് ബറാഹീനുൽ ഖാതിആയുടെ പല ഭാഗങ്ങളിലും വ്യക്തമായി പറഞ്ഞിട്ടുണ്ട്. നമ്മുടെ ശൈഖന്മാരുടെ പല ഫത്‌വകളിലുമുണ്ട്. ഷാഹ് അഹ്‌മദ് ഇസ്ഹാഖു ദഹ്‌ലവി (റ) യുടെ ശിഷ്യനായ മൗലാനാ അഹ്മദ് അലിയ്യുൽ മുഹദ്ദസ് സഹാറൻപുരി (റ) യുടെ ഫത്‌വ ഉദാഹരണമായി ഇവിടെ കൊടുക്കുന്നു.

മൗലാനാ അഹ്‌മദ് അലിയ്യുൽ സഹാറൻപുരി (റ) യോട് മൗലിദിന്റെ സദസ്സിനെ സംബന്ധിച്ച് ഒരു ചോദ്യമുണ്ടായി. 

ചോദ്യം ഇങ്ങനെയായിരുന്നു:
മൗലിദ് ഏത് രീതിയിൽ അനുവദനീയമാണ് ? ഏത് രീതിയിൽ അനുവദനീയമല്ല ? 

അദ്ദേഹം അതിന് മറുപടി പറഞ്ഞു:
സ്വഹാബത്തുൽ കിറാം (റ) വിന്റെ ത്വരീഖത്തിന് എതിരാവാത്ത വഴിയിൽ കൂടിയും നിർബന്ധമായ ആരാധനകൾക്ക് മുടക്കം വരാത്ത നിലയിലും ശിർക്ക് ബിദ്അത്തുകളെ തോന്നിപ്പിക്കുന്ന വിശ്വാസത്തോടെയല്ലാതെയും നബി ﷺ തങ്ങളുടെ സ്വഹാബികളുടെ നടപടിക്ക് എതിരാവാതെ അദബോടു കൂടിയും ശറഇയ്യായ മുൻകറാത്തുകളെ തൊട്ട് ഒഴിവായതുമായ സദസ്സുകളിൽ വെച്ച് നടത്തപ്പെടുന്ന മൗലിദുകൾ ഖൈറും ബറകത്തും നിർബന്ധമായും ഉണ്ടാക്കി തീർക്കുന്നവകളാണ്. ഇഖ്ലാസും നിഷ്കളങ്കമായ നിയ്യത്തും ഉണ്ടാകണം മൻദൂബത്തായ നല്ല ദിക്റുകളുടെ കൂട്ടത്തിൽപ്പെട്ടതാണെന്ന വിശ്വാസത്തോടെയാകണം. ഇന്ന സമയത്ത് തന്നെയാകണമെന്ന് നിബന്ധന വെക്കാതിരിക്കണം എന്നീ നിബന്ധനകളോടു കൂടിയാണിത്.

മേൽ പറഞ്ഞ പ്രകാരമാണ് മൗലിദ് നടത്തപ്പെടുന്നതെങ്കിൽ അത്തരം മൗലിദ് ശറഇൽ ഇല്ലാത്തതാണെന്ന് ആരെങ്കിലും പറയുമെന്ന് നമുക്ക് വിശ്വസിക്കാൻ കഴിയില്ല. ഇപ്പറഞ്ഞതിൽ നിന്നെല്ലാം നബി ﷺ തങ്ങളുടെ മൗലിദ് പറയൽ ഞങ്ങൾ ഒട്ടും തന്നെ നിഷധിക്കുന്നവരല്ല എന്ന് മനസ്സിലാക്കാം. മൗലിദിനോടൊപ്പം കാണപ്പെടുന്ന മുൻകറാത്തുകളെയാണ് ഞങ്ങൾ നിഷേധിക്കുന്നത്. ഇന്ത്യയിലെ മൗലിദിന്റെ സദസ്സുകളിൽ നടക്കുന്ന വിഷയങ്ങൾ നിങ്ങൾ കാണുന്നുണ്ടല്ലോ.

മൗളൂആയ രിവായത്തുകൾ പറയുക, സ്ത്രീ പുരുഷന്മാർ തമ്മിൽ കലരുക, ഒരുപാട് മെഴുകുതിരികൾ കത്തിച്ച് ഇസ്റാഫ് ചെയ്യുക, ഒരുപാട് അലങ്കാരങ്ങൾ ഉണ്ടാക്കുക, മൗലിദിൽ പങ്കെടുക്കാത്തവരെ ആക്ഷേപിച്ചും കുറ്റം പറഞ്ഞും അസഭ്യം പറഞ്ഞും അത് നിർബന്ധമാണെന്ന് വിശ്വസിപ്പിക്കുക പോലുള്ള മുൻകറാത്തുകളെയാണ് നാം നിഷേധിക്കുന്നത്.

ഈ മുൻകറാത്തുകളൊന്നുമില്ലായെങ്കിൽ നബി ﷺ തങ്ങളുടെ മൗലിദ് പറയൽ ശറഇൽ മുൻകറാണെന്ന് പറയുന്നതിൽ നിന്ന് നമ്മൾ പരിശുദ്ധരാണ്. അങ്ങനെ പറയാൻ ഒരു മുസ്ലിമിന് എങ്ങനെ സാധിക്കും. ഞങ്ങൾ മൗലിദിനെ നിഷേധിക്കുന്നവരാണെന്നുള്ള വാദം നുണയന്മാരും കള്ളന്മാരുമായ എതിരാളികൾ ഞങ്ങളുടെ മേൽ കെട്ടിച്ചമച്ച് പറഞ്ഞതാണ്.

അവലംബം : അൽമുഹന്നദ് അലൽ മുഫന്നദ് (അഖാഇദ് ഉലമാ ഏ അഹ്‌ലുസുന്നത്തി ദേവ്ബന്ദ് )
✍️ മൗലാനാ ഖലീൽ അഹ്‌മദ് സഹാറൻപൂരി
പരിഭാഷ: ശൈഖുനാ വി.എം മൂസാ അൽബാഖവി, വടുതല.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കാഞ്ഞാർ മൂസ മൗലാനാ മൗലിദ് നടത്തിയിരുന്നോ❓

ആധുനിക നെറ്റ് വർക്ക് മാർക്കറ്റിംഗ് ബിസിനസ്സുകൾ ഹറാമാകുന്നതിനുള്ള കാരണങ്ങൾ.!