പോസ്റ്റുകള്‍

ഇസ്‌ലാമും മനുഷ്യരോടുള്ള കടമകളും

ഇമേജ്
ഇസ്‌ലാമും മനുഷ്യരോടുള്ള കടമകളും ✍️മൗലാനാ സയ്യിദ് അർഷദ് മദനി  (സദ്റുൽ മുദർരിസ്സീൻ ദാറുൽ ഉലൂം ദേവ്ബന്ദ്, പ്രസിഡന്റ് ജംഇയ്യത്തുൽ ഉലമാ ഏ ഹിന്ദ്) വിവ:- മൗലാനാ അബ്ദുശ്ശകൂർ അൽഖാസിമി ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ സർവ്വലോക പരിപാലകനായ അല്ലാഹു തആലാ മുഴുവൻ മാനവരാശിയുടെയും ഇഹപര വിജയങ്ങൾക്ക് കനിഞ്ഞരുളിയിരിക്കുന്ന സരളവും സുന്ദരവും സമ്പൂർണ്ണവുമായ ജീവിത വ്യവസ്ഥതിയാണ് ഇസ്ലാമിക ശരീഅത്ത്. അന്ത്യ പ്രവാചകൻ മുഹമ്മദുർ റസൂലുല്ലാഹി ﷺ ഇതിന്റെ മാതൃകയെന്നോണം സമുന്നതമായ ഒരു സമൂഹത്തെ വാർത്തെടുത്തു. സ്വഹാബാ കിറാം എന്ന പേരിൽ അറിയപ്പെട്ട ആ മഹത്തുക്കൾ നന്മ നിറഞ്ഞ മനസ്സുള്ളവരും ആഴമേറിയ അറിവുള്ളവരും ബാഹ്യ പ്രകടനങ്ങൾ വളരെ കുറഞ്ഞവരുമായിരുന്നു. അവരിലൂടെ ലോകം മുഴുവൻ നന്മകൾ പരന്നു. ഈ മഹത്തുക്കളുടെ സർവ്വ നന്മകളുടെയും ചാലക ശക്തി രണ്ട് കാര്യങ്ങളായിരുന്നു. 1, നന്മയിലേക്കുള്ള ആത്മാർഥമായ ക്ഷണം. ഇതിന് ദഅവത്ത് എന്ന് പറയപ്പെടുന്നു. 2, ക്ഷണം സ്വീകരിച്ചു വരുന്നവരിൽ നടത്തപ്പെട്ട സംസ്കരണ പ്രവർത്തനങ്ങൾ. ഇതിന് ഗുണകാംഷയോട് കൂടിയുള്ള സദുപദേശം (നസ്വീഹത്ത്), നന്മ ഉപദേശിക്കലും തിന്മ തടയലും (അംറുബിൽ മഅ്റൂഫ് നഹിയുൻ അനിൽ മുൻ...

ലൗ ജിഹാദ് എന്ന പേരിൽ ലൗ കലാപം.!

ഇമേജ്
ലൗ ജിഹാദ് എന്ന പേരിൽ ലൗ കലാപം.!  ✍️ അല്ലാമാ ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി  വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി  ലൗ ജിഹാദ് എന്ന പേരില്‍ തല്‍പ്പരകക്ഷികള്‍ പുതിയൊരു കഥാകഥനം ആരംഭിച്ചിരിക്കുകയാണ്. മുസ്ലിം-അമുസ്ലിം മതസ്ഥര്‍ക്കിടയിലുള്ള പ്രേമവും പ്രേമ വിവാഹവും പ്രേമത്തിന്‍റെ പൊതുവിഷയമല്ലെന്നും ഇത് ഹൈന്ദവ പെണ്‍കുട്ടികളെ സ്നേഹത്തിന്‍റെ വലയില്‍ കുടുക്കാനും അവരെ വിവാഹം കഴിക്കാനും അതിലൂടെ ഇസ്ലാമിലേക്ക് മതം മാറ്റാനുമുള്ള ആസൂത്രിതമായ ഒരു പദ്ധതിയാണെന്നും ഈ പ്രചാരകര്‍ പ്രചരിപ്പിക്കുന്നു. ഇതിനുവേണ്ടി ലൗ ജിഹാദ് എന്ന ഒരു നാമവും അവര്‍ പടച്ചുണ്ടാക്കി. മുസ്ലിംകളുടെ കയ്യില്‍ ആയുധം ഉണ്ടെങ്കിലും അവര്‍ നാവ് കൊണ്ട് സ്നേഹം മൊഴിയുന്നവരാണെങ്കിലും എല്ലാ മുസ്ലിംകളും ജിഹാദികള്‍ തന്നെയാണെന്ന് തെറ്റിദ്ധരിപ്പിക്കലാണ് ഇതിന്‍റെ അടിസ്ഥാന ലക്ഷ്യം. തീര്‍ച്ചയായും ഇത് മുസ്ലിംകളെ നിന്ദിക്കാനുള്ള കടുത്ത ഗൂഢാലോചനയും ഭരണഘടന അനുവദിച്ചിരിക്കുന്ന മത സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനുള്ള നിന്ദ്യമായ ഒരു പരിശ്രമവുമാണ്.  വെറുപ്പിന്‍റെ കച്ചവടക്കാരായ ചില രാഷ്ട്രീയ നേതാക്കളാണ് ലൗ ജിഹാദിനെക്കുറിച്ചുള്ള പ്...

സ്വലാത്ത്.

ഇമേജ്
♻️ സ്വലാത്ത് ♻️ ✍️ മൗലാനാ മുഹമ്മദ് മൻസൂർ നുഅ്മാനി رحمة اللّه عليه വിവ: - ഉസ്താദ് അബ്ദുശ്ശകൂർ അൽഖാസിമി 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 നമ്മൾ നബി ﷺ ക്ക് വേണ്ടി ചൊല്ലുന്ന സ്വലാത്ത് യഥാർത്ഥത്തിൽ ദുആയിൽ പെട്ടതുതന്നെയാണ്. അല്ലാഹുവിന് ശേഷം നമ്മുടെ ഏറ്റവും കൂടുതൽ ഉപകാരം ചെയ്തിട്ടുള്ളത് നബി ﷺ തങ്ങൾ തന്നെയാണെന്നത് ഒരു ചരിത്ര യാഥാർത്ഥ്യമാണ്. കടുകടുത്ത യാതന-വേദനകൾ സഹിച്ചും അല്ലാഹുവിന്റെ വിധിവിലക്കുകൾ നമുക്ക് എത്തിച്ചു തന്നെ തിരുമേനി ﷺ ഈ യാതനകൾ സഹിച്ചിരുന്നില്ലെങ്കിൽ ദീനിന്റെ പ്രകാശ രശ്മികൾ എത്താതെ നാമെല്ലാം അവിശ്വാസത്തിന്റെ ഇരുട്ടിലാണ്ട് പോവുകയും മരണാനന്തരം എന്നെന്നും നരകവാസം അനുഭവിക്കേണ്ടതായും വരുമായിരുന്നു. ചുരുക്കത്തിൽ ഈ ലോകത്തിലെ അത്യുന്നത അനുഗ്രഹമായ ദീനിന്റെയും ഈമാനിന്റെയും സമ്പത്ത് നബി ﷺ മുഖേനയാണ് നമുക്ക് ലഭിച്ചത്, അതുകൊണ്ട് അല്ലാഹുവിന് ശേഷം നബി ﷺ തന്നെയാണ് ഏറ്റവും വലിയ ഉപകാരി. നമുക്കൊരിക്കലും തങ്ങളുടെ പ്രസ്തുത ഉപകാരത്തിന് തതുല്യമായ പരോപകാരം ചെയ്യുക സാധ്യമല്ല. തങ്ങൾക്കായി കഴിവിന്റെ പരാമവധി അല്ലാഹുവിനോട് ദുആ ചെയ്യാനും അതിലുടെയെങ്കിലും തങ്ങൾക്ക് കൃതജ്ഞത രേഖപ്പെടുത്താനും മാത്രമേ ...

ശൈഖുത്തഫ്സീർ വൽ ഹദീസ് മൗലാനാ മുഫ്തി സർവലിയ്യ് ഖാൻ സാഹിബ്

ഇമേജ്
പ്രിയങ്കരനായ മൗലാനാ മുഫ്തി സർവലിയ്യ് ഖാൻ സാഹിബ് അല്ലാഹുവിന്റെ കാരുണ്യത്തിലേക്ക്.... ✍️ മൗലാനാ അബ്ദുശ്ശകൂർ അൽഖാസിമി 💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠 http://ulama-e-ahlussunathdeoband.blogspot.com/2020/12/blog-post. കാരുണ്യവാനും തന്ത്രജ്ഞനുമായ അല്ലാഹുവിന്റെ അലംഘനീയമായ തീരുമാനത്തെ തുടർന്ന് വിജ്ഞാനത്തിന്റെ വീഥിയിൽ അതി സമുന്നതമായ നായകത്വം വഹിച്ചിരുന്ന മൗലാനാ ശൈഖുത്തഫ്സീർ വൽ ഹദീസ് മുഫ്തി സർവലിയ്യ് ഖാൻ സാഹിബ് അല്ലാഹുവിന്റെ കാരുണൃത്തിലേക്ക് യാത്രയായി.  കോവിഡ് 19 എന്ന പരീക്ഷണത്തിനിടയിൽ സംഭവിച്ച വലിയ നഷ്ടമാണ് ധാരാളം മഹത്തുക്കളായ പണ്ഡിതന്മാരുടെ വിയോഗം. അനുഗ്രഹീത റമളാൻ മാസത്തിൽ കടുത്ത ദുഃഖങ്ങൾക്കിടയിൽ പ്രിയങ്കരനായ ഉസ്താദ് അല്ലാമാ സഈദ് അഹ്‌മദ് പാലൻപൂരി رحمة اللّه عليه തറാവീഹ് നമസ്കാരത്തിന് ശേഷം നടത്തിയിരുന്ന തഫ്സീറിന്റെ ദറസും ചോദ്യോത്തരങ്ങളും വലിയൊരു ആശ്വാസവും സമാധാനവുമായിരുന്നു. എന്നാൽ റമളാനിന്റെ അവസാനത്തിൽ മഹാനവർകൾ വിട്ട് പിരിഞ്ഞപ്പോഴാണ് ഇത് വിളക്കിന്റെ തിരിയുടെ അവസാനത്തെ ആളിക്കത്തലാണെന്ന് മനസ്സിലായത്. മൗലാനാ മർഹൂമിന്റെ വിയോഗത്തെ തുടർന്ന് വല്ലാതെ ദുഃഖത്തിലായ വിജ്ഞാന സ്നേഹ...

പ്രവാചക നിന്ദയിൽ കരൾ കത്തുന്നു,മനസ്സ് വേദനിക്കുന്നു

ഇമേജ്
പ്രവാചക നിന്ദയിൽ കരൾ കത്തുന്നു, വേദന വേദനിക്കുന്നു ✍️അല്ലാമാ ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി 🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰 അല്ലാമ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി ഇടയ്ക്കിടെ ലോകത്ത് നടക്കുന്ന പ്രവാചക നിന്ദയിൽ ഹൃദയത്തിന്റെ കണ്ണുകളിൽ നിന്നും ചോര ഒഴുകുന്നു. തൂലികയുടെ കരൾ കീറിപ്പിളരുന്നു. ഇത് എങ്ങനെ നടക്കാതിരിക്കും. പടച്ചവന്റെ ദൂതനെ നിന്ദിക്കുന്നത് അതികഠിനമായ പാതകമാണ്. പർവ്വതം തകർന്നാലും ആകാശം പിളർന്നാലും അതിന്റെ ഗൗരവം അവസാനിക്കുന്നതല്ല. പടച്ചവന്റെ ദൂതൻ പടച്ചവന്റെ പ്രതിനിധിയാണ്. ദൂതനെ നിന്ദിക്കുന്നത് പടച്ചവനെ നിന്ദിക്കലാണ്. ഇത്തരം നിന്ദ്യവും നീചവുമായ ഒരു മാർഗ്ഗത്തിലൂടെയാണ് ഇപ്പോൾ ഫ്രാൻസ് ഭരണകൂടവും പ്രവാചക നിന്ദകരും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ആദ്യം ഭാഗ്യഹീനരായ ചിലർ അനുഗ്രഹീതമായ പ്രവാചക വ്യക്തിത്വത്തെ നിന്ദിച്ചുകൊണ്ട് കാർട്ടൂൺ പ്രസിദ്ധീകരിച്ചു. തുടർന്ന് അതിനെതിരിൽ പ്രതിഷേധം ഉയർന്നപ്പോൾ നികൃഷ്ടനായ ഒരു അദ്ധ്യാപകൻ ഈ കാർട്ടൂൺ വിദ്യാർത്ഥികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചുകൊണ്ട് മുസ്ലിം വികാരത്തെ ഇളക്കിവിട്ടു. നീചമായ ഈ പ്രവർത്തനത്തിന്റെ തിരിച്ചടിയെന്നോണം അയാൾ കൊല്ലപ്പെട്ടപ്പോൾ ഫ്രഞ്ച് ഭരണകൂടം...

കാഞ്ഞാർ മൂസ മൗലാനാ മൗലിദ് നടത്തിയിരുന്നോ❓

ഇമേജ്
ചോദ്യം : മൗലിദിനെക്കുറിച്ചുള്ള വിശദീകരണം എന്താണ്‌? മന്‍ഖൂസ്‌ മൗലിദ്‌ ഓതാമെന്നും ഓതിക്കൂട എന്നും ഓതുന്നത്‌ ശിര്‍ക്ക്‌ ആണെന്നും ജമാഅത്തെ ഇസ്ലാമി, മുജാഹിദ്‌, ചില തബ്ലീഗ്‌ ജമാഅത്ത്‌ പ്രവര്‍ത്തകരും പറയുന്നു. എന്നാല്‍ കാഞ്ഞാര്‍ മൂസ മൗലാനാ رحمه الله മൗലിദ്‌ നടത്തിയിട്ടുണ്ടെന്നും, മൗലാനായുടെ വീട്ടില്‍ മൗലിദിന്‌ പങ്കെടുത്തതായും ചില  സുഹൃത്തുക്കളില്‍ നിന്നും അറിയാന്‍ സാധിച്ചു. അതുകൊണ്ട്‌ ഈ വിനീതന്‍ മൗലിദിന്റെ യാഥാര്‍ത്ഥ്യം അറിയാന്‍ താല്‍പര്യമുണ്ട്‌. മൗലിദ്‌ ഓതാമോ, ഓതിയാല്‍ ശിര്‍ക്ക്‌ ആകുമോ, ശിര്‍ക്കാണെങ്കില്‍ എങ്ങനെ? തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ എനിക്ക്‌ ആഗ്രഹമുണ്ട്‌. ഉസ്താദ്‌ ഉചിതമായ മറുപടി നല്‍കി സഹായിക്കണമെന്ന്‌ ദീനിന്റെ പേരില്‍ അഭ്യര്‍ത്ഥിക്കുന്നു. http://ulama-e-ahlussunathdeoband.blogspot.com/2020/10/blog-post_31.html ഉത്തരം :  ✍️ മുഫ്തി ഇ.എം സുലൈമാൻ കൗസരി നബി ﷺ തങ്ങളുടെ മൗലിദ്‌ ഓതുക എന്ന്‌ പറഞ്ഞാൽ നബി ﷺ തങ്ങളുടെ ജനന സമയത്തുണ്ടായതായി പറയപ്പെട്ടിട്ടുള്ള അത്ഭുത സംഭവങ്ങളും നബി ﷺ യുടെ സ്വഭാവ ഗുണങ്ങളും മറ്റും പറഞ്ഞു നബി ﷺ യുടെ മദ്ഹ്‌ പറയലാണ്‌ ഉദ്ദേശിക്കപ്പെടുന്...

സൂറത്തുൽ കഹ്ഫും ദജ്ജാലി ഫിത്നയും

ഇമേജ്
📖📖 സൂറത്തുൽ കഹ്ഫും ദജ്ജാലി ഫിത്നയും 📖📖                       🎙️ മൗലാനാ ഖലീലുർ റഹ്മാൻ സജ്ജാദ് നുഅ്മാനി 📌 അന്ത്യനാളിലെ അടയാളങ്ങൾ അറിയേണ്ടതിന്റെ ആവശ്യകത ഇന്ന് അന്ത്യനാളിൻ്റെ അടയാളങ്ങൾ അറിയേണ്ടതിൻറെ പ്രാധാന്യത്തെ കുറിച്ചാണ് പറയുന്നത്. അള്ളാഹു ഖുർആനിൽ പറയുന്നു : عَمَّ يَتَسَاءَلُونَ എന്തിനെപ്പറ്റിയാണ് അവരന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നത്? عَنِ النَّبَإِ الْعَظِيمِ അതിഭയങ്കരമായ വാര്‍ത്തയെപ്പറ്റി തന്നെ. അന്നബഅ് 78: 1 ഇവിടെ ഭയങ്കരമായ വാർത്ത (മഹത്തായ വൃത്താന്തം) എന്ന് പറയുന്നത് അന്ത്യനാളിന്റെ അടയാളങ്ങളെ കുറിച്ചാണ്. അപ്പോൾ ഇത്ര പ്രാധാന്യമുള്ള അന്ത്യനാളിലെ അടയാളങ്ങൾ നമ്മൾ മനസ്സിലാക്കൽ എത്ര അത്യാവശ്യമാണ്. നമ്മൾ അതിനു വേണ്ടി എത്ര തയ്യാറാകണം ? അടയാളങ്ങൾ മനസ്സിലാകാതെ തയ്യാറാകാൻ ഒരിക്കലും സാധിക്കുകയില്ല. അടയാളങ്ങൾ മനസ്സിലാകുന്നതിനനുസരിച്ച് തയ്യാറാകലിനു ശക്തി ഉണ്ടാക്കാൻ സാധിക്കും. അന്ത്യനാൾ പൊടുന്നനെ വരികയാണെന്ന് വിചാരിക്കുക, നമ്മൾ ഇനിയും ലോകമുണ്ടെന്ന് വിചാരിച്ച് ജീവിക്കുകയാണ്. പക്ഷേ അന്ത്യനാൾ പെട്ടെന്ന് വരുന്നുവെങ്കിൽ അത് എത്ര ...