മൗലിദ് പാരായണം ശറഇൽ മോശപ്പെട്ട കാര്യമാണെന്ന് ഉലമാ ഏ ദേവ്ബന്ദിന് അഭിപ്രായമുണ്ടെന്ന് പറയുന്നത് ശരിയാണോ ?

🟩 മൗലിദ് പാരായണം ചോദ്യം: 21 നബി ﷺ തങ്ങളുടെ പ്രസവത്തെ സംബന്ധിച്ച് പറയൽ ശറഅൻ വൃത്തികെട്ട കാര്യമാണെന്നും നിഷിദ്ധ മായബിദ്അത്തിൽപ്പെട്ടതാണെന്നും നിങ്ങൾ പറയുന്നുണ്ടോ ? ഇല്ലേ ? മറുപടി: മുസ്ലിമീങ്ങൾ എല്ലാവരും ഇങ്ങനെ പറയുന്നതിനെ തൊട്ട് പരിശുദ്ധരാണ്. പ്രത്യേകിച്ച് നമ്മൾ നബി ﷺ തങ്ങളുടെ ചെരുപ്പിന്റെ പൊടിയെപ്പറ്റി പറയലും നബി ﷺ തങ്ങളുടെ കഴുതയുടെ മൂത്രത്തെപ്പറ്റി പറയലും മോശമായ വിഷയത്തിൽപ്പെട്ടതാണെന്ന് ഞങ്ങൾ പറയില്ല. എന്നല്ല നബി ﷺ തങ്ങളുമായി ഏറ്റവും ചെറിയ ബന്ധമുള്ള അവസ്ഥകൾ പറയുകയെന്നത് മൻദൂബാത്തുകളുടെ കൂട്ടത്തിൽ ഏറ്റവും പ്രിയങ്കരമായതും ഏറ്റവും വലിയ മുസ്തഹബ്ബുമാണ്. അത് നബി ﷺ തങ്ങൾ പ്രസവിക്കപ്പെട്ട വിഷയമാണെങ്കിലും നബി ﷺ തങ്ങളുടെ നിൽപ്പ്, കിടപ്പ്, ഉറക്കം പോലുള്ള എന്ത് വിഷയമാണെങ്കിലും അത് നമ്മുടെയടുക്കൽ വലിയ മുസ്തഹബ്ബാത്തിലും മൻദൂബാത്തിലും പെട്ടതു തന്നെയാണ്. ഇത് ബറാഹീനുൽ ഖാതിആയുടെ പല ഭാഗങ്ങളിലും വ്യക്തമായി പറഞ്ഞിട്ടുണ്ട്. നമ്മുടെ ശൈഖന്മാരുടെ പല ഫത്‌വകളിലുമുണ്ട്. ഷാഹ് അഹ്‌മദ് ഇസ്ഹാഖു ദഹ്‌ലവി (റ) യുടെ ശിഷ്യനായ മൗലാനാ അഹ്മദ് അലിയ്യുൽ മുഹദ്ദസ് സഹാറൻപുരി (റ) യുടെ ഫത്‌വ ഉദാഹരണമായി ഇവിടെ കൊടുക്കുന്...