പ്രവാചക പ്രേമികളായ ദേവ്ബന്ദി ഉലമാക്കൾ


💌 പ്രവാചക പ്രേമികളായ ദേവ്ബന്ദി ഉലമാക്കൾ 💌

ബാനി ദാറുൽ ഉലൂം ഖാസിമുൽ ഉലൂം മൗലാനാ മുഹമ്മദ് ഖാസിം നാനൂത്തവി رحمة الله عليه 

1️⃣ സുന്നത്തിനോടുള്ള താൽപര്യം.

ബ്രിട്ടീഷ് ഭരണകൂടം സ്വാതന്ത്ര്യ സമര പോരാളികളായ പണ്ഡിതന്മാരെ പിടികൂടാൻ തുടങ്ങിയപ്പോൾ മൗലാനാ മുഹമ്മദ് ഖാസിം നാനൂത്തവിയെയും പിടികൂടാൻ ഭരണകൂടം വാറണ്ട് പുറപ്പെടുവിച്ചു. സേവകരുടെയും ബന്ധുമിത്രാദികളുടെയും ശക്തമായ പ്രേരണയാൽ മൗലാനാ ഒളിവിൽ പോയി. മൂന്ന് ദിവസത്തിന് ശേഷം ഒളിത്താവളത്തിൽ നിന്നും പുറത്തേക്ക് വന്ന മൗലാനായെ വീണ്ടും ഒളിവിൽ പോകാനായി പ്രേരിപ്പിച്ചപ്പോൾ മൗലാനാ പറഞ്ഞു: "മൂന്ന് ദിവസത്തെക്കാൾ കൂടുതൽ ഒളിവിൽ കഴിയൽ സുന്നത്തായി സ്ഥിരപ്പെട്ടിട്ടില്ല. ആദരവായ റസൂൽ ﷺ നോടുള്ള അനുരാഗത്തിലും അനുധാവനത്തിലുമല്ലാതെ ഒരു നിമിഷം പോലും ജീവിക്കുവാൻ സാധിക്കുന്നതല്ല. കാരുണ്യത്തിന്റെ തിരുദൂതർ ﷺ ഹിജ്റയുടെ സന്ദർഭത്തിൽ മൂന്ന് ദിവസം മാത്രമാണ് സൗർ ഗുഹയിൽ ഒളിവിൽ കഴിഞ്ഞത്."

(സവാനിഹേ ഖാസിമി)
••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••

2️⃣ അനുരാഗ വീഥിയിലെ മധുരിത നോവുകൾ

മൗലാനാ മുഹമ്മദ് ഖാസിം നാനൂത്തവി (റഹ്) ഹജ്ജിനായി പോയപ്പോൾ മൗലാനാ റഷീദ് അഹ്‌മദ് ഗംഗോഹി, മൗലാനാ യഅ്ഖൂബ് നാനൂത്തവി (റഹ്) ഉൾപ്പെടെയുള്ള പണ്ഡിത മഹത്തുക്കളുടെ ഒരു സംഘം കൂടെയുണ്ടായിരുന്നു. മദീന ത്വയ്യിബക്ക് തൊട്ടുമുൻപ് ബിഅ്ർ അലി എന്ന പ്രദേശത്ത് ചെറിയൊരു മലയുണ്ട്. അതിന്റെ മുകളിൽ നിന്നും മസ്ജിദുന്നബവിയുടെ മിനാരം കാണാം. 

അവിടെയെത്തി മസ്ജിദുന്നബവിയുടെ മിനാരം കണ്ണിൽപ്പെട്ടയുടനെ ഹസ്രത്ത് നാനൂത്തവി (റഹ്) ഒട്ടകപ്പുറത്ത് നിന്നും ചാടിയിറങ്ങി തന്റെ ചെരുപ്പുകളഴിച്ച് ഒട്ടകപ്പുറത്ത് വെച്ച ശേഷം നഗ്നപാദനായി നടന്നു. പ്രവാചകാനുരാഗത്താൽ പ്രവാചക പ്രകീർത്തന കാവ്യങ്ങൾ പാടി അതിൽ ലയിച്ച് നഗ്നപാദനായി മുന്നോട്ട് നീങ്ങി. മദീന ത്വയ്യിബയിലെ കൂർത്ത ചരൽക്കല്ലുകൾ തറച്ച് കാലുകളിൽ രക്തം പുരണ്ടിരുന്നു.
••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••

3️⃣ ആദരവായ റസൂലുല്ലാഹി ﷺ യുടെ സന്നിധിയിലെ ബുഖാരി ശരീഫ് പാരായണം

ഹസ്രത്ത് മൗലാനാ മുഹമ്മദ് ഖാസിം നാനൂത്തവി (റഹ്) ഹജ്ജിന് വേണ്ടി പോവുകയാണ്. വഴിയിൽ അമ്പാല ജില്ലയിലെ പഞ്ച്ലാസയിലുള്ള ഒരു മഹനീയ വ്യക്തിത്വമായ അബ്ദുല്ലാഹ് ശാഹ് (റഹ്) യെ സന്ദർശിക്കാനെത്തി. അദ്ദേഹത്തോട് പറഞ്ഞു: ഹസ്രത്ത്, താങ്കൾ എനിക്ക് വേണ്ടി ദുആ ചെയ്താലും. തദവസരം അബ്ദുല്ലാഹ് ശാഹ് (റഹ്) പറഞ്ഞു: സഹോദരാ, ഞാൻ നിങ്ങൾക്കായി എന്ത് ദുആ ചെയ്യാനാണ്. താങ്കൾ ഇരുലോക നായകൻ മുഹമ്മദുർറസൂലുല്ലാഹി ﷺ യുടെ സന്നിധിയിൽ ബുഖാരി ശരീഫ് പാരായണം ചെയ്യുന്നതായി ഞാൻ ദർശിക്കുകയുണ്ടായി.
(അർവാഹേ സലാസ)
••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••

ആദരവായ റസൂലുല്ലാഹി ﷺ യെ സ്നേഹിക്കാനും പിൻപറ്റാനും അല്ലാഹു തആല നമുക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ !

ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/JDY3XPVmJtACKlCf46u6fC

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മൗലിദ് പാരായണം ശറഇൽ മോശപ്പെട്ട കാര്യമാണെന്ന് ഉലമാ ഏ ദേവ്ബന്ദിന് അഭിപ്രായമുണ്ടെന്ന് പറയുന്നത് ശരിയാണോ ?

കാഞ്ഞാർ മൂസ മൗലാനാ മൗലിദ് നടത്തിയിരുന്നോ❓

ആധുനിക നെറ്റ് വർക്ക് മാർക്കറ്റിംഗ് ബിസിനസ്സുകൾ ഹറാമാകുന്നതിനുള്ള കാരണങ്ങൾ.!