ദേവ്ബന്ദി ഉലമാക്കളുടെ രാഷ്ട്ര സേവനം


ദേവ്ബന്ദി ഉലമാക്കളുടെ രാഷ്ട്ര സേവനം

✍️ദാഇയെ ഉമ്മത്ത് മൗലാനാ മുഹമ്മദ് ഹുസൈൻ മളാഹിരി رحمة اللّه عليه, കാഞ്ഞാർ
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰
http://ulama-e-ahlussunathdeoband.blogspot.com/2020/08/blog-post_12.html

ഇന്ത്യാമഹാരാജ്യത്ത് വേണ്ടി സേവനമനുഷ്ടിച്ചവർ  അനവധിയാണ്. അവരിൽ ഉലമാ ഏ ദേവ്ബന്ദിന്റെ  സേവനം ഇന്നും അതുല്യമായി  തന്നെ നിലനിൽക്കുന്നു. അവർ അനുഷ്ഠിച്ച സേവനവുമായി ഇതരരുടെ സേവനത്തെ തുലനം ചെയ്യുന്നത് സൂര്യനെ വിളക്ക് കാണിക്കുന്നതിന് തുല്യമാണ്. മുസ്‌ലിമീങ്ങൾ എവിടെ അധിവസിച്ചാലും ആ മണ്ണുമായി അവർ ഇഴകിച്ചേരുന്നു. ആ സ്ഥലത്തെ അവന്റെ മാതൃരാജ്യമായി അവർ കരുതുകയും സംരക്ഷിക്കുകയും ചെയ്യുന്നു. അവൻ ആ രാജ്യകാരനായി എവിടെയും അവനെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. സ്വന്തം മാതാപിതാക്കളെ മാറ്റി പറയുവാൻ നിർലജ്ജം തയ്യാറാവുന്നവർ മാത്രമേ മാതൃരാജ്യത്തെ മാറ്റി പറയുവാൻ തയ്യാറാവൂ...മുസൽമാൻ അത്തരക്കാരനല്ല. 


ഇന്ത്യൻ മുസൽമാന്‌ ഇന്ത്യയുമായിള്ള ബന്ധം ആത്മ പ്രേരിതവും കൂടിയാണ്. അത്തരമൊരു ബന്ധം ഇന്ത്യയുമായി മറ്റാർക്കുമില്ല തന്നെ. ഇന്ത്യയിലെ മറ്റു വംശജരിൽ പലരും ഇങ്ങോട്ട് കുടിയേറി പാർത്തവരാണ്. ഉദാഹരണത്തിന് ആര്യന്മാരുടെ മൂലവേര് ഇറാനും കുർദുമാണ്. അവിടെ നിന്നുമാണ് അവർ ഇന്ത്യയിലേക്ക് കുടിയേറിയത്. കാലപ്പഴക്കം ആ സത്യത്തെ തേച്ചുമാച്ചു കളയുകയില്ല. എന്നാൽ ഇന്ത്യയിലെ മുസ്‌ലിമീങ്ങളുടെ അവസ്ഥ അത്തരത്തില്ല. ഇവിടുത്തെ മുസ്‌ലിമീങ്ങൾക്ക് ഇന്ത്യയുമായുള്ള ബന്ധം ഇവിടെയുള്ള മറ്റൊരു സമൂഹത്തിനു ഉണ്ടെന്നു മാനവ ചരിത്ര ദൃഷ്ട്യ അവകാശപ്പെടാൻ കഴിയുകയുമില്ല.

"ഹിന്ദുസ്ഥാൻ ഹമാരെ എന്ന പുസ്തകത്തിൽ ശൈഖുൽ ഇസ്ലാം മൗലാന സയ്യിദ് ഹുസൈൻ അഹമ്മദ്‌ മദനി رحمه الله  രേഖപ്പെടുത്തുന്നത് ഇപ്രകാരമാണ് :" പൗരാണിക കാലം മുതലേ ഇന്ത്യയിൽ ജീവിക്കുന്ന ജനങ്ങളിൽ ഞങ്ങളുടെ ആദ്യമ പിതാവായ മനുഷ്യരിൽ ഒന്നാമനായ ആദം عليه السلام യുടെ സന്താനങ്ങളാണെന്ന് വിശ്വസിക്കുന്നവർ മുസ്ലിമീങ്ങൾ മാത്രമാണ്. മനുഷ്യ വംശത്തിന്റെ വളർച്ച ആരംഭിച്ചത് ആദം നബി عليه السلام മിൽ കൂടിയാണ്. നാളിതുവരെ ഇന്ത്യയിൽ ആരും ഈ അവകാശം ഉന്നയിച്ചിട്ടില്ല. മുസൽമാനെ ഖുർആൻ മനസിലാക്കുന്നതും അങ്ങനെ തന്നെയാണ്. ഇസ്‌ലാമിക ചരിത്ര ഗ്രന്ഥങ്ങളും ഈ യാഥാർഥ്യം രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ബൈബിളിൽ പഴയ നിയമവും ആ കാര്യം രേഖപെടുത്തിയിട്ടുണ്ട്. ആദം നബി (عليه السلام )സ്വർഗത്തിൽ നിന്നും ഭൂമിയിലേക്ക് ഇറക്കപെട്ടതു ഇന്ത്യയിലാണെന്നും ഇവിടെ ആദം (عليه السلام )കുടുംബസമേതം താമസിച്ചിരുന്നു എന്നും ഇന്ത്യയിൽ നിന്ന് ആദം (عليه السلام ) യുടെ സന്തതികൾ ലോകത്തു പരന്നു എന്നും അത് കൊണ്ട് തന്നെ മനുഷ്യന് ആദമീ(ഈ പ്രേയോഗം അറബി, ഉറുദു, എന്ന ഭാഷകളിൽ സർവ്വ സാധാരണമാണ്.)എന്ന് പറയപെടുന്നുവെന്നും രേഖപെടുത്തപെട്ടിട്ടുണ്ട്. ഈ വിഷയവുമായി സബ്ഹതുൽ മാർജാൻ ഫീ താരീഖി ഹിന്ദുസ്ഥാൻ എന്ന ചരിത്ര  പുസ്തകത്തിൽ വിവിധ വഴിക്കുള്ള ഉദ്ധരണികളും കാണാവുന്നതാണ്. അവയുടെ താല്പര്യങ്ങളെല്ലാം മേൽ ചേർക്കപെട്ടതാണ് ".

ഇബ്നു കസീർ ഒന്നാം ഭാഗത്തിൽ ചേർക്കപ്പെട്ടിരിക്കുന്നത് ഇപ്രകാരമാണ് ഹസ്രത്ത് ആദം നബി عليه السلام ഇന്ത്യയിൽ ഇറക്കപ്പെട്ടു. അദ്ദേഹത്തോടൊപ്പം ഹജ്റുൽ അസ്‌വദ് ( കഅബത്തുല്ലാഹിയിൽ  ചേർക്കപ്പെട്ടിരിക്കുന്ന കറുത്ത കല്ല്)സ്വർഗ്ഗത്തിലെ മരങ്ങളിൽ നിന്നും ഒരുപിടി ഇലയും ഇറക്കപ്പെട്ടിരുന്നു ആദം നബി عليه السلام ഇലകൾ ഇന്ത്യയിൽ വിതറി.. ഇത് മുഖേനെ ഇന്ത്യയിൽ വാസന ചെടികളും മരങ്ങളും ഉണ്ടായി. ഇക്കാരണത്താലാണ് സുഗന്ധദ്രവ്യങ്ങൾ ഇന്ത്യയിൽ കൂടുതലായി നാം കാണുന്നത് സ്വർഗ്ഗത്തിലെ ഓർമ്മയ്ക്കായി ആദം നബി عليه السلام കൈവശം കൊണ്ടുവന്ന് ഇവിടെ വിതറി മുളപ്പിച്ച ചെടികളിൽ നിന്നാണ് വിവിധ സുഗന്ധദ്രവ്യങ്ങൾ വിവിധതരത്തിൽ നിന്നും ഇന്ത്യയിൽ ഉത്പാദിപ്പിക്കപ്പെടു 
 ഇമാം ഇബ്നു ഉയയ്ന അവർകൾ അത്താഅ് ഇബ്നു സാഇബ്‌ എന്ന് അവരിൽ നിന്നും അദ്ദേഹം സഈദ് ഇബ്നു ജുബൈറിൽ നിന്നും അദ്ദേഹം ഇബ്ന് അബ്ബാസ് (رضي اللّه عنه) എന്നിവരിൽ നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു.

 ഇബ്നു അബ്ബാസ് ( رضي اللّه عنه) പറഞ്ഞു: ആദം നബി അലൈസലാം സ്വർഗത്തിൽ നിന്നും ഇറക്കപ്പെട്ട സമയം ഇന്ത്യയിൽ കാണുന്ന സുഗന്ധദ്രവ്യങ്ങളുടെ മൂല വസ്തുക്കൾ തന്നോടൊപ്പം കൊണ്ടുവന്നിരുന്നു അത് മുഖേനയാണ് ഇന്ത്യയിൽ സുഗന്ധദ്രവ്യങ്ങൾ ഉണ്ടാകാൻ തുടങ്ങിയത്. സബ്ഹുൽ മർജാനിലെ രേഖ പ്രകാരം ആദം നബി عليه السلام യുടെ സന്താനങ്ങൾ ഇന്ത്യയിൽ അധിവസിക്കുകയും കൃഷികളും മറ്റും ചെയ്തിരുന്നതായി കാണുന്നു. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കാര്യം ഗ്രഹിക്കുമ്പോൾ മുസ്‌ലിമീങ്ങളുടെ പൈതൃകം മനുഷ്യവാസ തുടക്കം മുതലേ ഇന്ത്യയാണെന്ന് മനസ്സിലാക്കാം. ഞങ്ങൾ ആദം സന്തതികൾ അല്ല എന്ന് അവകാശപ്പെടുന്നവർ ഈ ന്യായം ഉന്നയിക്കുവാൻ യോഗ്യരല്ല. എന്നാൽ ഒരു മുസൽമാനെ സംബന്ധിച്ചടുത്തോളം അവന്റെ പൗരാണിക നാട് ഇന്ത്യ എന്നതിൽ സംശയം ശേഷിക്കുന്നില്ല. എന്തുകൊണ്ടെന്നാൽ അവൻ മാനവരാശിയുടെ പിതാവായ ആദം നബി عليه السلام ന്റെ സന്തതിയിൽ പെട്ടവരാണ്.

 മാത്രമല്ല ദീനുൽ ഇസ്ലാമിന്റെ പ്രചാരണത്തിന് വേണ്ടി അല്ലാഹുവിനാൽ ആദ്യം നിയോഗിക്കപ്പെട്ട പ്രവാചകനും ആദം നബി عليه السلام ആയിരുന്നു. ആ ശൃംഖലയുടെ അവസാന കണ്ണിയാണ് അന്ത്യപ്രവാചകനായ മുഹമ്മദ് ﷺ  അവർകൾ ഈ യാഥാർത്ഥ്യവും കൂടി മുകളിലുദ്ധരിച്ച സംഭവത്തോട് ചേർക്കപ്പെടുമ്പോൾ കാര്യത്തിന്റെ സത്യസന്ധത പൂർണമായും ബോധ്യപ്പെടുന്നതാണ്. ഇക്കാരണത്താൽ ലോക മുസ്ലിമീങ്ങൾകൾക്ക് പൊതുവിലും ഇന്ത്യൻ മുസ്ലീങ്ങൾക്ക് പ്രത്യേകമായും ഇന്ത്യയെന്ന നാടിനോട് ഹൃദയംഗമായ ബന്ധം തന്നെയുണ്ട്. 

ഇതേ കാരണത്താൽ പ്രേരിതനായാആണ് ഹസ്‌റത്ത് സയ്യിദ് അഹ്‌മദ്‌ ഷഹീദ് رحمه اللّه അവർകൾ ഇംഗ്ലീഷ്കാർക്കെതിരെ പിറന്ന മണ്ണിനു വേണ്ടി കലാപക്കൊടി ഉയർത്തിയത്. ഇന്ത്യയെ വൈദേശികരുടെ ആധിപത്യത്തിൽ നിന്ന് സ്വതന്ത്രമാക്കുന്നതിനു വേണ്ടി രണാങ്കണത്തിലേക്ക് കുതിച്ചത്. ഒടുവിൽ അതിർത്തി പ്രാദേശമായ ബാലാക്കോട്ടിൽ ആ മഹാപുരുഷൻ വെള്ളക്കാരോട് പൊരുതി രക്തസാക്ഷി ആവുകയും ചെയ്തു. 
إنا لله.................


ദേവ്ബന്ദീ ഉലമാക്കൾ ജന്മനാടിനു വേണ്ടി അനുഷ്ടിച്ച ത്യാഗങ്ങളുടെ ആരംഭമായിരുന്നു സയ്യിദ് ശഹീദ് അവർകൾ നിർവഹിച്ചത്. 1947ന് മുൻപ് ഇന്ത്യയെ സ്വതന്ത്രമാക്കുന്നതിനു വേണ്ടി ചെറുസംഘങ്ങളായി ഇന്ത്യയുടെ പല ഭാഗങ്ങളിലും അനേകർ വെള്ളക്കാരോട് ഏറ്റുമുട്ടിയിട്ടുണ്ട്. തെക്കേ ഇന്ത്യയിൽ അതിന് നേതൃത്വം നൽകിയത് മഹാനായ ഫതഹ് അലി ഖാൻ സുൽത്താൻ ടിപ്പു ശഹീദ് رحمه اللّه അവർകളായിരുന്നു. മാപ്പിള ലഹളെയെന്ന പേരിൽ ദുർവ്യാഖ്യാനം ചെയ്യപ്പെട്ട ഏറനാട് വള്ളുവനാട് താലൂക്കുകളിലെ മുസ്ലിം ധീരന്മാർ വെള്ളക്കർക്കെതിരെ കലഹത്തിന് ഇറങ്ങിയതും ഇന്ത്യയുടെ മഹത്തായ സ്വാതന്ത്രസമരത്തിന്റെ ഭാഗമായിരുന്നു.

 കനിവില്ലാത്ത വെള്ളപ്പട്ടാളം അവരെ വാഗണുകളിലടച്ച് ശ്വാസം മുട്ടിച്ചു കൊല്ലുകയും കാലാപാനിയിലേക്ക് (ആന്റമാനിക്കോബാർ ദ്വീപ് സമൂഹം)അവരെ നാട് കടത്തുകയും ചെയ്തു. അനേകർ വെള്ളപ്പട്ടാളത്തിന്റെ വെടിയുണ്ടകൾക്ക് ഇരയാവുകയും തുറുങ്കിലടക്കപ്പെടുകയും കൊലക്കയറിൽ ഏറ്റപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത്തരം നരകീയ യാതനകൾ ചങ്കൂറ്റത്തോടെ തന്നെ ഇന്ത്യൻ മുസ്‌ലിമീങ്ങൾ നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി അനുഭവിച്ചിട്ടുണ്ട്.

 1857ൽ രേഷമി ഖുത്തൂത്ത് എന്നറിയപ്പെടുന്ന പട്ടു വസ്ത്രത്തിൽ എഴുതപ്പെട്ട ലെറ്ററുകളും ഖിലാഫത്ത്  പ്രസ്ഥാനവും എല്ലാം ഇന്ത്യയിൽ നിന്നും വൈദേശികരെ ആട്ടി ഓടിക്കാനും സ്വാതന്ത്ര്യവും ഭരണവും സ്വായത്തമാക്കാനുള്ള മഹാശ്രമങ്ങളുടെ ഭാഗമായിരുന്നു. 

 ഇത്തരം ത്യാഗോജ്വലമായ അനേകം ശ്രമങ്ങളുടെ പരിസമാപ്തി ആയിട്ടാണ് 1947ൽ ഇന്ത്യൻ സ്വതന്ത്രമായത് പള്ളികളിലും മദ്രസകളിലും ഖാൻഖാഹുകളിലും ഒതുങ്ങിക്കൂടി കഴിഞ്ഞിരുന്ന അല്ലാഹുവിന്റെ ഔലിയാക്കളായ മഹാപുരുഷന്മാർ ഇന്ത്യൻ സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനുവേണ്ടി സ്വന്തം ജീവൻ അപകടത്തിൽ പെടുത്തി നടത്തിയിട്ടുള്ള പരിശ്രമങ്ങളെല്ലാം രോമാഞ്ചജനകമാണ്. പള്ളിയുടെ 4 ഭിത്തികൾക്കുള്ളിൽ ഒതുങ്ങി കഴിയുന്നവർ ഇത്തരം പ്രവർത്തനങ്ങൾ നടത്തുവാൻ മാനസിക ധൈര്യവും ചിന്താശക്തിയും ഉള്ളവരായിരുന്നോ എന്നാരെങ്കിലും ചിന്തിച്ചു പോയാൽ. ആ ചിന്തകൾ അസ്ഥാനത്താണെന്ന് അവരുടെ പ്രവർത്തന മണ്ഡലങ്ങൾ തെളിയിക്കുന്നുണ്ട്. ബ്രിട്ടീഷ് സർക്കാരിന്റെ സി ഐ ഡികൾ അനേകം പ്രാവശ്യം അവരോട് പരാജയം സമ്മതിച്ചിട്ടുണ്ട് പട്ടു വസ്ത്രത്തിലുള്ള ലെറ്റർ സംബന്ധിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ് : ഇംഗ്ലീഷുകാർ നിശ്ചയിക്കപ്പെട്ട അന്വേഷണ കമ്മീഷനാൽ നൽകപ്പെട്ടതാണ് പട്ട് വസ്ത്ര ലെറ്റർ വിപ്ലവം എന്ന പേര് അതിന് അവരെ പ്രേരിപ്പിച്ചത് ഇന്ത്യയുടെ അതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്നവരും ഗോത്ര വർഗ്ഗക്കാരും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി പ്രേരിക്കപ്പെട്ടിരുന്നത്  പട്ടു വസ്ത്രത്തിൽ എഴുതി വളരെ രഹസ്യമായി അവരിലേക്ക് എത്തിക്കപ്പെട്ടിരുന്ന സ്വാതന്ത്രസമര നേതാവായിരുന്ന ശൈഖുൽ ഹിന്ദ് മൗലാനാ മഹ്മൂദുൽ ഹസൻ ദേവ്ബന്ദി رحمة اللّه عليه യുടെ രേഷമീ ഖുത്തൂത്ത് എന്ന പട്ടു വസ്ത്ര സന്ദേശങ്ങളാണ്. ശൈഖുൽ ഇസ്ലാം മൗലാനാ മദനി رحمة اللّه عليه പറയുന്നു: ഒരു വൃദ്ധൻ ഹസ്രത്ത് ശൈഖുൽ ഹിന്ദ് (رحمة اللّه عليه) അവർകളുടെ അടുക്കൽ വരുമായിരുന്നു. കടലാസിന്റെ പൂക്കൾ അഴകാർന്ന നിലയിൽ അദ്ദേഹം നിർമ്മിച്ച്  അതിർത്തിപ്രദേശമായ പെഷാവറിൽ കൊണ്ടുപോയി വലിയ വിലയ്ക്ക് വിൽക്കുമായിരുന്നു അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ നിന്ന് വരുന്ന വ്യാപാരികൾ വലിയ വിലയ്ക്ക് അത് വാങ്ങുകയും ചെയ്യുമായിരുന്നു. ആ വൃദ്ധൻ വശം ശൈഖുൽ ഹിന്ദ് അവറുകൾ ഇന്ത്യയുടെ  സ്വാതന്ത്ര്യത്തിനുവേണ്ടി വിദേശിയോട് പൊരുതേണ്ട അനിവാര്യതയെ ഉണർത്തുന്ന കത്ത് പട്ടുതുണികളിൽ  എഴുതി വളരെ രഹസ്യമായി അഫ്ഗാനിസ്ഥാനിൽ താമസമാക്കിയിരുന്ന മൗലാനാ ഉബൈദുല്ല സിന്ദി رحمة اللّه عليه അവർകൾക്ക്  എത്തിക്കുവാനായി ഏൽപ്പിക്കുകയും  ചെയ്യുമായിരുന്നു.പ്രസ്തുത വൃദ്ധൻ ആ കത്തുകൾ മൗലാനാ സിന്ദിയെ ഏൽപ്പിച്ചു പോരുകയും ചെയ്തിരുന്നു.

 ദേവ്ബന്ദിനടുത്ത  ഒരു ഗ്രാമവാസിയോട് ഒരിക്കൽ  ശൈഖുൽ ഹിന്ദ് അവർകൾ അതിർത്തി പ്രദേശത്തെ സ്വാതന്ത്രസമര യോദ്ധാക്കൾക്ക് എത്തിക്കുന്നതിന് വേണ്ടി ഇപ്രകാരം ഒരു കത്ത് കൊടുത്തു അയക്കുകയും യാത്ര തുടർന്നു തന്നെയായിരിക്കണമെന്ന്  നിർദേശിക്കുകയും ഒരു വാൾ ശൈഖുൽ ഹിന്ദ് رحمة اللّه عليه അവർകൾ അയാളെ  ഏല്പിക്കുകയും ചെയ്തു. അക്കാലത്ത് ഇന്ത്യ വിഭജിക്കപ്പെട്ടിട്ടില്ല എന്ന യാഥാർത്ഥ്യം ഓർക്കുന്നതും ഇക്കാര്യം മനസ്സിലാക്കുന്നതിന് ഉതകുന്നതാണ്. ചുരുക്കത്തിൽ വിവിധ സന്ദർഭങ്ങളിൽ വിവിധ രൂപങ്ങളിലും പല  മാധ്യമങ്ങൾ വഴിയും മഹാനായ ശൈഖുൽഹിന്ദ് അവറുകൾ  അവിഭക്ത ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി അനേക ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. അവയിൽ വെള്ള പട്ടാളത്തിന്റെ കൈവശം എത്തിയത് പട്ടു തുണിയിൽ എഴുതപ്പെട്ട ഒരു ലറ്റർ ആയിരുന്നു അതിനെ അടിസ്ഥാനമാക്കിയാണ് പട്ടുതുണി ലെറ്റർവിപ്ലവം എന്ന് വെള്ളക്കാർ ആ സംഭവത്തിന് പേര് വെച്ചത്. (ശൈഖുൽ ഇസ്ലാം സ്പെഷ്യൽ) 

ദുഃഖകരം എന്ന് പറയട്ടെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ പണയപ്പെടുത്തി കൊണ്ട് നടത്തിയ ഈ ശ്രമങ്ങളൊന്നും വിജയത്തിലേക്ക് എത്തിയില്ല പദവി മോഹികളായ ചിലർ ശൈഖുൽ ഹിന്ദ് അവർകളുടെയും കൂട്ടുകാരുടെയും മഹത്തായ ഈ യത്നം നിഷ്ഫലമാക്കി തീർക്കുകയാണ് ഉണ്ടായത്. അങ്ങനെ ഇന്ത്യയുടെ അടിമത്തം പിന്നെയും നീണ്ടു നിന്നു ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ദേവ്ബന്ദി ഉലമാക്കൾ  അനുഭവിച്ച ത്യാഗങ്ങളുടെ പട്ടിക നീണ്ടതാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മൗലിദ് പാരായണം ശറഇൽ മോശപ്പെട്ട കാര്യമാണെന്ന് ഉലമാ ഏ ദേവ്ബന്ദിന് അഭിപ്രായമുണ്ടെന്ന് പറയുന്നത് ശരിയാണോ ?

കാഞ്ഞാർ മൂസ മൗലാനാ മൗലിദ് നടത്തിയിരുന്നോ❓

ആധുനിക നെറ്റ് വർക്ക് മാർക്കറ്റിംഗ് ബിസിനസ്സുകൾ ഹറാമാകുന്നതിനുള്ള കാരണങ്ങൾ.!