ബാബരി
അപഹരിചെടുക്കുന്നതിലൂടെ യാഥാർത്ഥ്യം ഇല്ലാതാകുന്നതല്ല
സുപ്രീംകോടതി തീർച്ചയായും തീരുമാനം പ്രഖ്യാപിച്ചു.. പക്ഷേ അത് നീതിയെ പരിഹസിക്കുന്നതായിരുന്നു.!
( ഓൾ ഇന്ത്യ മുസ്‌ലിം പേർസണൽ ലോ ബോർഡ് )
◼️➖◼️➖◼️➖◼️➖◼️➖◼️➖◼️➖◼️➖◼️➖◼️
ബാബരി മസ്ജിദിന്റെ വിശാല ഭൂമിയിൽ ഒരു ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിക്കുന്ന ഈ സമയത്ത് ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് അതിന്റെ പഴയ നിലപാട് ഒരിക്കൽ കൂടി ആവർത്തിക്കുന്നു.:
ഇസ്ലാമിക വീക്ഷണത്തിൽ ഭൂമിയിൽ എവിടെയെങ്കിലും ഒരു മസ്ജിദ് സ്ഥാപിക്കപ്പെട്ടാൽ അത് ലോകാവസാനം വരെ മസ്ജിദ് തന്നെയായിരിക്കും ആകയാൽ ബാബരി മസ്ജിദ് മസ്ജിദ് ആയിരുന്നു ഇന്നും മസ്ജിദാണ് ഇനിയും ഇൻഷാ അല്ലാഹ് മസ്ജിദ് തന്നെയായിരിക്കും.!
മസ്ജിദിൽ വിഗ്രഹങ്ങൾ കൊണ്ട് വെക്കുകയോ പൂജകൾ ആരംഭിക്കുകയോ ചെയ്താലും,ദീർഘകാലം നമസ്കരിക്കുന്നതിൽ നിന്ന് തടയപ്പെട്ടാലും യാഥാർത്ഥ്യം ഒരിക്കലും ഇല്ലാതാകുന്നതല്ല.!
ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് ജനറൽസെക്രട്ടറി : സയ്യിദ് മുഹമ്മദ് വലിയ്യ് റഹ്മാനി ഒരു പത്ര പ്രസ്താവനയിലൂടെ ഇപ്രകാരം പറഞ്ഞു:
ബാബരി മസ്ജിദ് ഏതെങ്കിലും ക്ഷേത്രമോ.. ഹൈന്ദവ കേന്ദ്രമോ.. തകർത്തു നിർമ്മിക്കപ്പെട്ടതോ അല്ല എന്നത് ഞങ്ങളുടെ പ്രധാനപ്പെട്ട നിലപാടായിരുന്നു.
2019- ൽ സുപ്രീംകോടതി ഞങ്ങളുടെ നിലപാടിനെ ശരിവെക്കുകയും ചെയ്തു..!
കൂടാതെ സുപ്രീംകോടതി വളരെ വ്യക്തമായി പറഞ്ഞു:
1949 ഡിസംബർ 22 -രാത്രി വരെ അവിടെ നമസ്കാരങ്ങൾ നടന്നിരുന്നു 1949 -ഡിസംബർ 22- വിഗ്രഹങ്ങൾ കൊണ്ട് വെച്ചത് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവും ആയിരുന്നു 1992 -ഡിസംബർ ആറിന് ബാബരി മസ്ജിദിന് തകർത്തതും നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവും അക്രമപരവുമായ ഒരു പ്രവർത്തനമായിരുന്നു.
ഖേദകരമെന്ന് പറയട്ടെ വളരെ വ്യക്തമായ യാഥാർത്ഥ്യങ്ങൾ എല്ലാം അംഗീകരിച്ചു കൊണ്ട് തന്നെ കോടതി അങ്ങേയറ്റം നീതിരഹിതമായ ഒരു തീരുമാനം പ്രഖ്യാപിക്കുകയും.. അക്രമപരമായി അവിടെ അവിടെ വിഗ്രഹം കൊണ്ട് വെക്കുകയും അതിനെ അനാദരിച്ചുകൊണ്ട് തകർക്കുകയും ചെയ്തവരെ തന്നെ ഏൽപ്പിക്കുകയും ചെയ്തു.
ബോർഡ് ജനറൽ സെക്രട്ടറി തുടർന്നു: ആദരണീയ സുപ്രീംകോടതി രാജ്യത്തെ സമുന്നത നീതിപീഠം ആണ്. വിധി അംഗീകരിക്കുക എന്നതല്ലാതെ മറ്റൊരു നിർവാഹംവുംഞങ്ങൾക്ക് ഇല്ലാതായി.."
എന്നാൽ ഒരു കാര്യം ഞങ്ങൾ ഈ സമയത്തും വ്യക്തമാക്കുന്നു:
ഇത് നീതിക്ക് വിരുദ്ധമായ ഒരു വിധിയാണ്.
ഈ വിധിയുടെ അടിസ്ഥാനം ഭൂരിപക്ഷത്തി ന്റെ അന്ധമായ വാദം മാത്രമാണ്.
2019 നവംബർ 9-ന് സുപ്രീം കോടതി തീർച്ചയായും വിധി പ്രഖ്യാപിച്ചു. പക്ഷേ.."
ഈ വിധി യിലുടെ നീതിയും ന്യായവും ലജ്ജിച്ചു തല താഴ്ത്തിയിരിക്കുന്നു.
എന്നാൽ പടച്ചവന്റെ അനുഗ്രഹത്താൽ ഇന്ത്യൻ മുസ്ലിംകളുടെ ആധികാരിക സംയുക്ത വേദിയായ ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡും, കക്ഷികളും കോടതിയിലുള്ള പോരാട്ടത്തിൽ യാതൊരു വീഴ്ചയും വരുത്തിയില്ല.
ഇവിടെ ഒരു കാര്യം കൂടി വ്യക്തമാക്കട്ടെ.. "
ഹിന്ദുത്ത്വ വാദികളുടെ രാമജന്മഭൂമിക്ക് വേണ്ടിയുള്ള പ്രവർത്തനം മുഴുവനും അക്രമവും.. പിടിച്ചു പറയും കളവും അപരാധങ്ങൾ പ്രചരിപ്പിക്കലും മാത്രമായിരുന്നു
അവരുടെ പ്രവർത്തന ലക്ഷ്യം വെറും രാഷ്ട്രീയ നേട്ടം മാത്രമാണ്..!
അവരുടെ പ്രവർത്തനത്തിന് ഏതെങ്കിലും മതവുമായോ...മത അധ്യാപനങ്ങളുമായോ .. യാതൊരു ബന്ധവും ഇല്ല. കളവുകളുടെയും.. അക്രമങ്ങളുടെയും മേൽ പടുത്തുയർത്തപ്പെട്ട കെട്ടിടം ഒരിക്കലും ശാശ്വതമായി നിലനിൽക്കുന്നതല്ല.
കളവുകളും അക്രമങ്ങളും വെറും പതകൾ മാത്രമാണ്.അത് തകർന്നുപോകും.
സത്യവും നീതിയും ലോകത്ത് നിലനിൽക്കുന്നതും അന്തിമ വിജയം കരസ്ഥമാക്കക്കുന്നതുമാണ്.!
കൂട്ടത്തിൽ ബോർഡ് ജനറൽ സെക്രട്ടറി മുസ്ലിംകളെ പ്രത്യേകമായി ഉണർത്തി.."
പ്രതികൂല അവസ്ഥകൾ കണ്ടു നാം തളരാനോ തകരാനോ പാടില്ല.
എത്ര മോശമായ സാഹചര്യങ്ങളിലും സർവശക്തനായ പടച്ചവനിൽ ഭരമേല്പിച്ചു കൊണ്ട് മുന്നോട്ടുനീങ്ങാൻ നാം ശീലിക്കേണ്ടതാണ്.
അവസ്ഥകൾ എപ്പോഴും ഒരുപോലെ ആയിരിക്കില്ലെന്ന് നാം മനസ്സിലാക്കുക.
അല്ലാഹു പരിശുദ്ധ ഖുർആനിൽ പറയുന്നു :
അനുകൂല സാഹചര്യങ്ങൾ നാം ജനങ്ങൾക്ക് ഊഴമായി മാറ്റി കൊടുത്തു കൊണ്ടിരിക്കുന്നതാണ്.!
ആകയാൽ അവസ്ഥ കണ്ടു നാം നിരാശപ്പെടുകയോ അവസ്ഥകൾക്ക് മുന്നിൽ അടിയറവ് പറയാനോ പാടില്ല.
ഇത്തരുണത്തിൽ ബാബരിമസ്ജിദ് ഭൂമിയുടെ വിഷയത്തിൽ നാം ഒരിക്കലും സഹനത കൈവിടരുതെന്ന് പ്രത്യേകം ഉപദേശിക്കുകയാണ്."
ഇവിടെ നാം മഹത്തായ ഒരു സംഭവം അനുസ്മരിക്കുക :
ഏകദൈവ വിശ്വാസത്തിന്റെയും ആരാധനയുടെയും കേന്ദ്രമായി നിർമ്മിക്കപ്പെട്ട പരിശുദ്ധ കഅബയിൽ ഒരിക്കൽ വിഗ്രഹങ്ങൾ സ്ഥാപിക്കപ്പെടുകയും ബഹുദൈവാരാധനയുടെ കേന്ദ്രമാക്കി നിശ്ചയിക്കപ്പെടുകയും ചെയ്തു .
എന്നാൽ.. അന്ത്യപ്രവാചകൻ മുഹമ്മദ് റസൂലുല്ലാഹി സല്ലല്ലാഹു അലൈഹിവസല്ലമയുടെ തന്ത്രജ്ഞത നിറഞ്ഞ പ്രവർത്തനങ്ങളിലൂടെ അവസാനത്തിൽ മക്കാവിജയം സംഭവിക്കുകയും കഅ്ബ ഏക ദൈവ വിശ്വാസത്തിന്റെ ആഗോള കേന്ദ്രമായി മാറുകയും ചെയ്തു.
ഇത്തരുണത്തിൽ *ബാബരി മസ്ജിദ് മാത്രമല്ല ഭൂമി ലോകം മുഴുവനും തൗഹീദിന്റെ സംഗീതം മഴങ്ങുമെന്ന് നാം പ്രതീക്ഷിക്കുക .*
അതിനുവേണ്ടി ഈ സങ്കീർണ ഘട്ടത്തിൽ നാം പാപങ്ങളിൽ നിന്നും പശ്ചാത്തപിക്കുകയും, നന്മകളിൽ നിരതരാവുകയും , നമ്മുടെ സ്വഭാവ ബന്ധങ്ങൾ മഹത്തരം ആക്കുകയും, വീടും പരിസരവും മാതൃകാ യോഗ്യമാക്കാൻ പരിശ്രമിക്കുകയും, തികഞ്ഞ മനക്കരുത്തോടെ പ്രതികൂല സാഹചര്യങ്ങളിൽ മുന്നോട്ടുനീങ്ങാൻ തീരുമാനം എടുക്കുകയും ചെയ്യുക.!
പടച്ചവൻ അനുഗ്രഹിക്കട്ടെ.. !!
വിവർത്തനം :
ഹാഫിസ് അബ്ദുൽ ഷക്കൂർ ഖാസിമി
Member : All India Muslim Personal Law Board
(AIMPLB)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ