ആരാണ് ദേവ്ബന്ദ് ഉലമാക്കൾ❓

ആരാണ് ദേവ്ബന്ദ് ഉലമാക്കൾ❓
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰
http://ulama-e-ahlussunathdeoband.blogspot.com/2020/07/blog-post_8.html

1️⃣ ശൈഖുൽ ഹദീസ് മൗലാനാ ശൈഖ് സകരിയ്യൽ കാന്തലവി (റഹ്) മൗലാനാ യൂനുസ് ജോൻ പൂരി (റഹ്)ക്ക് എഴുതിയ കത്ത്.
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖

മൗലാനാ യൂനുസ് ജോൻ പൂരി (റഹ്) ക്ക് ശൈഖുൽ ഹദീസ് മൗലാനാ സകരിയ്യൽ കാന്തലവി (റഹ്) യുടെ അടുക്കൽ നിന്നും ഒരു കത്ത് ലഭിച്ചു.വളരെ നല്ല രീതിയിൽ പൊതിഞ്ഞ് നിലയിൽ ആയിരുന്നത്. 40 വർഷത്തിന് ശേഷമേ അത് തുറന്ന് നോക്കാവൂ എന്ന് നിർദേശവുമുണ്ടായിരുന്നു.

മൗലാനാ യൂനുസ് ജോൻ പൂരീ (റഹ്) തന്റെ ശൈഖിന്റെ നസ്വീഹത്ത് പരിപൂർണ്ണമായും അനുസരിച്ചു. അദ്ദേഹം ആ കത്ത് ഭദ്രമായ നിലയിൽ സംരക്ഷിച്ചു.

മൗലാനാ ഈ സംഭവം വിശദീകരിച്ചു കൊണ്ട് പറഞ്ഞു: ഞാൻ നാൽപ്പത് വർഷം കഴിയാതെ മരണപ്പെടുകയില്ല കാരണം എന്റെ ശൈഖ് പറഞ്ഞിരിക്കുന്നത് നാൽപ്പത് വർഷത്തിന് ശേഷം ആ കത്ത് തുറന്ന് നോക്കാനാണ്. (അല്ലാഹുവിനാേട് അടുത്ത ചില ദാസന്മാർക്ക് അവന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ അറിയിപ്പുകൾ ലഭിക്കാറുണ്ട്.)

മൗലാനാ യൂനുസ് ജോൻപൂരി (റഹ്) യുടെ വഫാത്തിന് കുറച്ച് നാളുകൾ മുമ്പ് ശൈഖ് സകരിയ്യ (റഹ്) പറഞ്ഞത് പോലെ നാൽപ്പത് വർഷം പൂർത്തിയായി. അദ്ദേഹം ആ കത്ത് തുറന്ന് പരിശോധിച്ചപ്പോൾ അതിൽ എഴുതിയിരുന്ന വാചകം:

 "താങ്കൾ ഈ കത്ത് തുറന്ന് നോക്കുന്ന സന്ദർഭത്തിൽ താങ്കൾ എന്നെക്കാൾ സ്ഥാനവും പ്രശസ്തിയും കരസ്ഥമാക്കിയിട്ടുണ്ടാവും."

ചുരുക്കം പറഞ്ഞാൽ മൗലാനാ യൂനുസ് ജോൻ പൂരി (റഹ്) മഹാനാണെന്ന് അദ്ദേഹത്തിന്റെ ശൈഖ് സകരിയ്യ (റഹ്) തന്നെ സാക്ഷ്യം വഹിച്ചിരിക്കുകയാണ്.

(മൗലാനാ സയ്യിദ് ബിലാൽ അബ്ദുൽ ഹയ്യ് ഹസനി നദ്‌വിയുടെ മഖാലയിൽ നിന്നും.)
◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️

2️⃣ ശൈഖുൽ ഹിന്ദ് (റഹ്) യുടെ ഓർമ്മശക്തി
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖

സമീപകാലക്കാരായ  ദേവ്ബന്ദ് ഉലമാക്കൾക്ക് സർവ്വശക്തനായ അല്ലാഹു വലിയ അനുഗ്രഹങ്ങളും വലിയ ഓർമ്മശക്തിയും പ്രദാനം ചെയ്തിട്ടുണ്ട്. 

മഹാനായ ശൈഖുൽ ഹിന്ദ് മഹ്‌മൂദുൽ ഹസൻ ദേവ്ബന്ദി (റഹ്) യുടെ ശിഷ്യൻ പറയുന്നു:മഴക്കാലം ആയതിനാൽ കിതാബുകളിൽ വെള്ളം വീഴുന്ന കാരണത്താൽ പൂപ്പൽ പിടിക്കും. അതിലെ എഴുത്തുകൾ നഷ്ടപ്പെട്ടു പോകാതിരിക്കാനും ഉണങ്ങുന്നതിനും വേണ്ടി വെയിലത്ത് വെക്കലാണ് പതിവായിട്ടുള്ളത്. നല്ല രീതിയിൽ വെയ്ൽ കൊള്ളിച്ചില്ലെങ്കിൽ ആ എഴുത്ത് നഷ്ടപ്പെട്ടുപോവാൻ സാധ്യത ഉണ്ട്.
അക്കാലത്ത് മിക്ക പുസ്തകങ്ങളും കൈയെഴുത്തു പ്രതിയിലായിരുന്നു.

ഒരിക്കൽ അദ്ദേഹത്തിന്റെ ശിഷ്യൻ കിതാബ് പരിശോധിക്കുന്നതിന്റെ ഇടയിൽ ഒരു കിതാബിലെ അഞ്ചാേ ആറോ പേജുകളിൽ എഴുത്ത് വെളുത്തിരിക്കുന്നതായി കണ്ടു.

അദ്ദേഹം ശൈഖിനോട് പറഞ്ഞു: “ ഹള്റത്ത്, അഞ്ചോ ആറോ പേജുകൾ വെളുത്തിരിക്കുന്നു.

അത് ഉണങ്ങിയപ്പോൾ അദ്ദേഹം ചോദിച്ചു, "ഹള്‌റത്ത്, ഞാൻ ഇപ്പോൾ എന്തുചെയ്യണം?"  അദ്ദേഹം പറഞ്ഞു, "സഹോദരാ, നിലവിലില്ലാത്ത വാചകം എഴുതുക." അദ്ദേഹം പറഞ്ഞു, "ഹള്‌റത്ത്, കഴിഞ്ഞ വർഷം ഞാൻ ഈ പുസ്തകം വായിച്ചു. ഇത് വാമൊഴിയായി ഞാൻ ഓർക്കുന്നില്ല.
ശൈഖ് പറഞ്ഞു: ഇത് ഏത് പുസ്തകമാണെന്ന് പറയൂ. ? അദ്ദേഹം പറഞ്ഞു, "മൈബദി, ഈ പുസ്തകം ചെറുതാണെങ്കിലും അത് ബുദ്ധിമുട്ടുള്ള പുസ്തകങ്ങളിലൊന്നാണ്." ശൈഖ് (റഹ്) പറഞ്ഞു, "പുസ്തകത്തിന്റെ വാചകം എവിടെ മുതലാണ് ഇല്ലാതായിരിക്കുന്നത്?  

അവസാന വാക്ക് അദ്ദേഹം പറഞ്ഞു.ഹസ്രത്ത് (റഹ്) അതേ സ്ഥലത്ത് തന്നെ എഴുതാൻ തുടങ്ങി.അദ്ദേഹം അദ്ദേഹത്തിന്റെ ഓർമ്മയിൽ നിന്ന് വാമൊഴിയായി വാചകം എഴുതി.അത് അറിവിന്റെ അനുഗ്രഹമായിരുന്നു. പുസ്തകം വായിച്ച് വർഷങ്ങൾ കടന്നുപോയെങ്കിലും അദ്ദേഹം ആ വാചകങ്ങൾ ഓർമ്മിച്ചു.

(اہل دل کے تڑپا دینے والے واقعات جلد ۱ صفحہ ۳۳۸)
◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️

3️⃣മൗലാനാ മുഹമ്മദ് ഖാസിം നാനൂത്തവി (റഹ്) യുടെ സൃഷ്ടികളിൽ നിന്നുള്ള വിരക്തി.
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖

മനുഷ്യൻ സൃഷ്ടികളിൽ നിന്ന് നിരാശ്രയത്തം ആഗ്രഹിച്ചാൽ ദുനിയാവ് അവനെ തേടി വരുന്നതാണ്. അല്ലാമാ നാനൂത്തവി (റഹ്) പറയുമായിരുന്നു : "ആരെങ്കിലും എനിക്ക് ഹദ്‌യ നൽകുന്നത് എന്നോടുള്ള ഔദാര്യം കൊണ്ടോ ഞാൻ ആവശ്യക്കാരനാണെന്ന് കരുതിയോ ആണെങ്കിൽ ഞാൻ അവരിൽ നിന്ന് ഹദ്‌യ സ്വീകരിക്കുകയില്ല. ആരെങ്കിലും സുന്നത്താണെന്ന് മനസ്സിലാക്കി തരുന്നതാണെങ്കിൽ ഉറപ്പായും ഞാൻ അവരിൽ നിന്നും സ്വീകരിക്കുന്നതാണ്.

ഒരിക്കൽ ഒരാൾ മൗലാനായുടെ അടുക്കൽ മഹാനവർകൾക്ക് ഹദ്‌യ നൽകുന്നതിനായി വന്നു. അയാൾക്ക് തന്നോടുള്ള അനുകമ്പയുടെയും കാരുണൃത്തിന്റെയും പേരിൽ നൽകുന്നതാണെന്ന് മൗലാനാക്ക് മനസ്സിലായി. അതിനാൽ അയാളിൽ നിന്ന് മൗലാനാ അത് സ്വീകരിച്ചില്ല. പക്ഷേ അയാൾ മൗലാനാ നിർബസിച്ചു കൊണ്ടിരുന്നു.ഹള്റത്ത് ഇത് സ്വീകരിക്കൂ... എന്ന് പറഞ്ഞ് കൊണ്ടേ ഇരുന്നു.കുറേ ആയപ്പോൾ മൗലാനാ അവർകൾ അദ്ദേഹത്തോട് ദേഷ്യപ്പെട്ടു. മൗലാനാ അവർകൾ അദ്ദേഹത്തിൽ നിന്നും അത് സ്വീകരിച്ചില്ല.

അങ്ങനെ അയാൾ മൗലാനായുടെ അടുക്കൽ നിന്നും മടങ്ങിപ്പോയി. പള്ളിയുടെ പുറത്ത് മൗലാനായുടെ ചെരുപ്പ് കണ്ട അദ്ദേഹം ചെരുപ്പിന്റെ അകത്ത് വെക്കാം, എന്തായാലും ചെരുപ്പ് ധരിക്കുമ്പോൾ മൗലാനാ അത് എടുത്ത് കൊള്ളും എന്ന് വിചാരിച്ചു. അങ്ങനെ അദ്ദേഹം അത് ചെരുപ്പിൽ വെച്ചു.

മൗലാനാ പള്ളിയിൽ നിന്ന് പുറത്തിറങ്ങി ചെരുപ്പ് ധരിക്കവെ ആ ഹദ്‌യ കണ്ട മൗലാനാ തന്റെ കൂടെ ഉള്ളവരോട് പറഞ്ഞു: "ഇത് ആ ഹദ്‌യയും ആയി വന്ന മനുഷ്യന്റെ ചെയ്തിയാണ്. ആരെങ്കിലും ദുനിയാവിനെ തേടാതെ അതിനെ നിസ്സാരമാക്കി ജീവിച്ചാൽ ദുനിയാവ് അവന്റെ കാൽച്ചുവട്ടിൽ വരുമെന്ന് മുമ്പെല്ലാം കേട്ടിട്ടുണ്ടായിരുന്നു.എന്നാൽ ഇന്ന് നേരിട്ട് കണ്ടിരിക്കുകയാണ്."
◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️

4️⃣ഹകീമുൽ ഉമ്മത്ത് ഹള്റത്ത് മൗലാനാ അഷ്റഫ് അലി ഥാനവി (റഹ്) യുടെ വിനയം
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖

മൗലാനാ അഷ്റഫ് അലി ഥാനവി (റഹ്) യുടെ ഇൽമിനെയും മഹത്വത്തെയും കുറിച്ച് പറയുകയാണെങ്കിൽ സുര്യന് മുമ്പിൽ മെഴുകുതിരി കത്തിച്ചുവെക്കുന്നത് പോലെയാണ്. മൗലാനാ ഥാനവി (റഹ്) അദ്ദേഹത്തിന്റെ പഠന കാലഘട്ടത്തിൽ തന്നെ തന്റെ കഴിവുകളും ബുദ്ധിയും ഓർമ്മ ശക്തിയുമെല്ലാം ഇൽമിനും അമലിനുമായി ചിലവഴിച്ചു.

 ഹിജ്റ 1300-ൽ മഹാനവർകൾ ദാറുൽ ഉലൂം ദേവ്ബന്ദിലെ പഠനം പൂർത്തിയാക്കി. ആ വർഷത്തെ സനദ് ദാന സമ്മേളനത്തിനായി ദാറുൽ ഉലൂമിൽ ഒരുക്കങ്ങൾ തുടങ്ങി. ആ സന്ദർഭത്തിൽ മൗലാനാ ഥാനവി (റഹ്)യും അദ്ദേഹത്തിന്റെ സഹപാഠികളും അക്കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്രമുഖ പണ്ഡിതൻ മൗലാനാ യഅ്ഖുബ് നാനൂത്തവി (റഹ്) തുടങ്ങിയവരുടെ ഖിദ്മത്തിലായി അവരുടെ അടുക്കൽ പോയി പറഞ്ഞു: ഹള്റത്ത് , ഇവിടെ സനദ് ദാന സമ്മേളനം നടത്തുന്നതായി അറിഞ്ഞു,സനദ് വാങ്ങിക്കാനും ഈ ആദരവിനൊന്നും യാതൊരുവിധ അർഹതയും ഞങ്ങൾക്കില്ല. അത് കൊണ്ട് താങ്കൾ ഈ സമ്മേളനം റദ്ദ് ചെയ്യണം, അങ്ങനെ ചെയ്തില്ലെങ്കിൽ മദ്റസയ്ക്ക് തന്നെ വലിയ ചീത്തപ്പേരാകും. കാരണം യാതൊരു കഴിവുമില്ലാത്ത ഞങ്ങളെ പോലുള്ളവർക്ക് സനദ് നൽകുക എന്നത് മദ്റസക്ക് തന്നെ നാണക്കേടാണ്. 

ഇത് കേട്ട മൗലാനാ യഅ്ഖൂബ് നാനൂത്തവി (റഹ്)ക്ക് ദേഷ്യം വന്നു. അദ്ദേഹം പറഞ്ഞു: നിങ്ങൾ ഈ വിചാരിക്കുന്ന കാര്യം തികച്ചും തെറ്റാണ്. ഇവിടെയുള്ള നിങ്ങളുടെ ഉസ്താദുമാരാണ് ഇതിനെ കുറിച്ച് തീരുമാനം എടുത്തിരിക്കുന്നത്. അതിനാൽ നിങ്ങൾ അനുസരിക്കുക. ഇവിടെ നിന്ന് പുറത്ത് പോയി കഴിഞ്ഞാലെ ഇവിടുത്തെ സനദിന്റെ വില മനസ്സിലാവുകയുള്ളൂ. അദ്ദേഹത്തിന്റെ വാക്കുകളെ അനുസരിക്കാൻ ഥാനവി (റഹ്) യും സഹപാഠികളും നിർബന്ധിതരായി.

(۱۹) ارواح ثلاثہ،ص:۱۵۳، نمبر ۱۹۷
◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️


5️⃣ഫഖീഹുൽ അസ്ർ മൗലാനാ റഷീദ് അഹ്‌മദ് ഗംഗോഹി (റഹ്) യുടെ ദിനചര്യയും ഇബാദത്തുകളും.!
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖

മൗലാനാ റഷീദ് അഹ്‌മദ  ഗംഗോഹി (റഹ്) ദർസ്, ബൈഅത്ത്, ദീനീ കാര്യങ്ങളിൽ സംശയവുമായി വരുന്ന വർക്ക് നിവാരണം നൽകൽ ഇതെല്ലാം ഒരേ സമയം ചെയ്തിരുന്നു. ഒപ്പം ദിക്റുകൾ, ഖുർആനോതൽ, സുന്നത്തു നമസ്കാരങ്ങൾ എന്നീ കാര്യങ്ങളിലെല്ലാം നിരതനായിരുന്നു. സുബ്ഹി നമസ്കാര ശേഷം എട്ടു മണി വരെയും ശേഷം ഇഷ്റാഖ്‌ വരെയും ഒറ്റയ്ക്കിരുന്ന് ദിക്റുകളിൽ മുഴുകിയിരുന്നു.

ശേഷം ദറസ് നടത്തുകയും, ശേഷം ഗ്രന്ഥ രചനകൾ നടത്തുകയും, ഫത്‌വകൾ തേടി വരുന്ന കത്തുകൾക്ക് മറുപടി നൽകുകയും ശേഷം ഖൈലൂല ഉറങ്ങുകയും ചെയ്തിരുന്നു. ളുഹ്ർ മുതൽ അസ്ർ വരെ ഖുർആൻ ഓതലിലും, ദർസിലുമായി കഴിഞ്ഞു കൂടിയിരുന്നു. അസ്ർ മുതൽ മഗ്‌രിബ് വരെ സന്ദർശകരോടൊപ്പം സമയം ചെലവഴിച്ച് നസ്വീഹത്തുകൾ നൽകിയിരുന്നു. മഗ്‌രിബിന് ശേഷം ഇഷാ വരെ നമസ്കാരത്തിലായി കഴിഞ്ഞു കൂടുകയും ചെയ്തിരുന്നു. മഗ്‌രിബിന് ശേഷം ഇരുപത് റക്അത്ത് അവ്വാബീൻ നമസ്കരിച്ചിരുന്നു. അതിൽ മാത്രം രണ്ട് ജൂസ് ഖുർആൻ ഓതിയിരുന്നു. നടക്കുന്ന വഴിയിലെല്ലാം ഖുർആനോതിയിരുന്നു.

ഇഷാ നമസ്കാര ശേഷം വീട്ടിലെത്തി ഭക്ഷണം കഴിച്ച് ഉറങ്ങുകയും രാത്രിയുടെ മൂന്നിൽ രണ്ട് ഭാഗം തഹജ്ജുദ് നമസ്കാരത്തിലും, ദുആയിലുമായി കഴിച്ചു കൂട്ടിയിരുന്നു. രാത്രി കുറഞ്ഞത് മൂന്ന് മണിക്കൂർ ഖുർആനോതി തഹജ്ജുദ് നമസ്കരിച്ചിരുന്നു.

രാത്രി ഒരു മണി ഏറിയാൽ രണ്ട് മണിയായിരുന്നു തഹജ്ജുദ് തുടങ്ങുന്ന സമയം. രാത്രി ദിക്റും കരഞ്ഞുള്ള ദുആയും മൂലം പുതപ്പ് കണ്ണുനീരിൽ മുങ്ങിയിരുന്നു. ഇതായിരുന്നു മഹാനവർകളുടെ ദിനചര്യകൾ.എന്നാൽ പരിശുദ്ധ റമളാനിൽ ഇബാദത്തുകൾ പിന്നെയും വർധിപ്പിച്ചിരുന്നു.

(ദേവ്ബന്ദ് പണ്ഡിതർ  നവോത്ഥാന ശിൽപികൾ :  പേ : 441 )
◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️

6️⃣ഉലമാ-എ- ദേവ്ബന്ദും സ്വാതന്ത്ര സമരവും
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖

ഇന്ത്യയെ കൈയടക്കി ഈ മഹാരാഷ്ട്രത്തെ ഒന്നടങ്കം കൃസ്ത്യൻ രാഷ്ട്രമാക്കാനായി ഇറങ്ങിത്തിരിച്ച ബ്രിട്ടീഷ്കാർക്കെതിരെ ആദ്യമായി യുദ്ധപ്രഖ്യാപനം നടത്തിയത്  ഷാഹ് വലിയുല്ലാഹ് ദഹ്‌ലവിയും ശേഷം മകൻ അബ്ദുൽ അസീസ് ദഹ്‌ലവിയും ശേഷം അവരുടെ പിൻഗാമികളും തുടർന്ന് ഹാജി ഇംദാദുല്ലാഹ് മുഹാജിർ മക്കി (റഹ്)യും ശിഷ്യന്മാരുമായിരുന്നു. ക്രി: 1857 ൽ ഥാനഭവൻ, ശാംലി തുടങ്ങിയ നാടുകളിൽ നടന്ന് സായുധ പോരാട്ടത്തിൽ ഖാസിം നാനൂതവി (റഹ്) യോടൊപ്പം ഗംഗോഹി (റഹ്)യും ബ്രിട്ടീഷ്കാരോട് ഏറ്റുമുട്ടി. മൗലാന ഗംഗോഹി അവർകൾ സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുത്തതിനാൽ ബ്രിട്ടീഷുകാർ മഹാനെതിരെ അറസ്റ്റ് വാറന്റെ പുറപ്പെടുവിക്കുകയും വിവരം നൽകുന്നവർക്ക് വൻ പാരിതോഷികങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. ബ്രിട്ടീഷ്കാർക്ക് ഖാസിം നാനൂതവി (റഹ്)യെ പിടികൂടാനായില്ലെങ്കിലും ഗംഗോഹി (റഹ്)യെ പിടികൂടി ജയിലിലടച്ചു. ഗംഗോഹി (റഹ്) ജയിൽ മോചിതനാകുമ്പോൾ സഹതടവുകാരിലധികവും അദ്ദേഹത്തിന്റെ തർബിയത്ത് കാരണമായി വിലായത്തിന്റെ പദവി എത്തിക്കഴിഞ്ഞിരുന്നു. ആദ്യം സഹാറൻപൂർ ജയിലിലും, പിന്നീട് മുളഫ്ഫർ നഗർ ജയിലിലും പാർപ്പിച്ച് ക്രൂരമായ മർദ്ദിച്ചിരുന്ന ബ്രിട്ടീഷ് സർക്കാരിന് മഹാനവർകൾക്കെതിരെ ഒരു തെളിവും നിരത്താനാകാതെ മോചിപ്പിക്കേണ്ടി വന്നു.  ആറു മാസത്തോളം ഗംഗോഹി (റഹ്) സഹാറൻപൂർ ജയിലിൽ കടുത്ത മർദ്ദന മുറയേറ്റ് കഴിഞ്ഞു കൂടി. ജയിലിൽ മൗലാന ജമാഅത്തായി നമസ്കരിച്ചിരുന്നു. ദാറുൽ ഉലൂം, മള്വാഹിർ ഉലൂം എന്നീ സ്ഥാപനങ്ങളുടെ അമരക്കാരനായിരുന്ന ഗംഗോഹി (റഹ്) ഇരു സ്ഥാപനങ്ങളിൽ നിന്നും പഠിച്ചവരെയും, ആത്മീയ ശിഷ്യന്മാരെയും തുടർന്ന് സ്വാതന്ത്യ സമര രംഗത്ത് സജീവമാക്കി.
◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️

7️⃣മൗലാനാ റഫീഉദ്ദീൻ സാഹിബ് (റഹ്) യുടെ ഹിക്മത്ത്
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
ദാറുൽ ഉലൂം ദേവ്ബന്ദിന്റെ മുഹ്തമിമായിരുന്ന മൗലാനാ റഫീഉദ്ദീൻ (റഹ്) അവിടുത്തെ ചില ഉസ്താദുമാർ നിശ്ചിത സമയത്തിൽ നിന്നും അൽപ്പം താമസിച്ചു വരുന്നതായി മനസ്സിലാക്കി.എന്നാൽ അദ്ദേഹം അവരോട് അതിനെ സംബന്ധിച്ച് നേരിട്ട് ചോദിക്കാതെ മറ്റൊരു വഴി സ്വീകരിച്ചു. അഥവാ എന്നും പ്രഭാതത്തിൽ പാഠം ആരംഭിക്കുന്ന സമത്ത് അദ്ദേഹം ദാറുൽ ഉലൂമിന്റെ കവാടത്തിനരികിൽ ഒരു കട്ടിലിട്ട് ഇരിക്കുവാൻ ആരംഭിച്ചു. അങ്ങനെ ഏതെങ്കിലും ഉസ്താദുമാർ വരുമ്പോൾ അദ്ദേഹത്തോട് സലാം പറയുകയും മുസാഹഫ ചെയ്യുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു. താങ്കൾ എന്തുകൊണ്ടാണ് താമസിച്ചതെന്നോ മറ്റോ അദ്ദേഹം അന്വേഷിച്ചില്ല. ഈ തന്ത്രപരമായ സമീപനത്തിലൂടെ എല്ലാ ഉസ്താദുമാരും സമയത്തിൽ കൃത്യനിഷ്ഠത പുലർത്തുവാൻ തുടങ്ങി. എന്നാൽ ഒരു ഉസ്താദ് മാത്രം അതിന് ശേഷവും അൽപ്പംതാമസിച്ചാണ് വന്നു കൊണ്ടിരുന്നത്. ഒരു ദിവസം അദ്ദേഹം നിശ്ചിത സമയത്തിൽ നിന്ന് കുറച്ച് അധികം താമസിച്ച് വന്നപ്പോൾ മൗലാനാ റഫീഉദ്ദീൻ സാഹിബ് അവർകൾ അദ്ദേഹത്തോട് സലാം പറഞ്ഞ് കൊണ്ട് കുശലാന്വേഷണങ്ങൾ നടത്തുകയും ശേഷം അദ്ദേഹം പറയുകയും ചെയ്തു: "മൗലാനാ താങ്കൾ വലിയ ജോലിത്തിരക്ക് ഉള്ള ആളാണെന്ന് എനിക്ക് അറിയാം. അത് കാരണത്താലാണ് താങ്കൾ ദാറുൽ ഉലൂമിൽ എത്താൻ വൈകുന്നതെന്നും എനിക്ക് അറിയാം.മാഷാ അള്ളാഹ്, താങ്കളുടെ സമയം വളരെ വിലപ്പെട്ടതാണ്. ഞാൻ ആണെങ്കിൽ വലിയ ജോലിത്തിരക്കുകൾ ഇല്ലാത്ത ആളാണ്.അതിനാൽ താങ്കളുടെ വീട്ടു ജോലികൾ എനിക്ക് പറഞ്ഞു തരിക. ഞാൻ തന്നെ അവ ചെയ്തു പൂർത്തീകരിക്കാം. താങ്കൾക്ക് താങ്കളുടെ സമയം പഠിപ്പിക്കുന്നതിനായി മാറ്റി വെക്കുകയും ചെയ്യാമല്ലാേ." മൗലാനാ റഫീഉദ്ദീൻ സാഹിബിന്റെ ഈ തന്ത്രപരമായ സമീപനം അദ്ദേഹത്തിൽ പ്രതിഫലനമുളവാക്കുകയും അങ്ങനെ പിന്നീടുള്ള ദിവസങ്ങളിൽ അദേഹം കൃത്യനിഷ്ഠത പുലർത്തുകയും ചെയ്തിരുന്നു.

 مجالس حکیم الامت: حضرت مفتی محمد شفیع صاحب، ص:۶۰۶.۲۔
◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️

8️⃣അനാവശ്യമായ ചൂഴ്ന്നന്വേഷണവും പ്രതിവിധിയും
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖

ഹള്റത്ത് മൗലാനാ റഷീദ് അഹ്‌മദ് ഗംഗോഹി رحمه اللّه യുടെ അടുക്കൽ ഒരാൾ അതിഥിയായി വന്നു. അദ്ദേഹം ഹലാലായത് മാത്രമേ ഭക്ഷിക്കൂ എന്ന് വാദമുള്ള ആളും ഭക്ഷണത്തിന്റെ വിഷയത്തിൽ അമിതമായ ചൂഴ്ന്നന്വേഷണം നടത്തുന്ന ആളുമായിരുന്നു.

ഹള്റത്ത് رحمه اللّه യുടെ അടുക്കൽ വെച്ച് അദ്ദേഹത്തിന് ഭക്ഷണം നൽകപ്പെട്ടപ്പോൾ അദ്ദേഹം അത് നിരസിച്ച് കൊണ്ട് പറഞ്ഞു: "ഞാൻ ഹലാലായത് മാത്രമേ ഭക്ഷിക്കുകയുള്ളൂ സംശയാസ്പദമായതൊന്നും ഭക്ഷിക്കില്ല. ഈ ഭക്ഷണം എങ്ങനെയുള്ളതാണെന്ന് എനിക്ക് അറിയുകയില്ല. അതിനാൽ എനിക്കിത് കഴിക്കാൻ സാധിക്കില്ല."

ഒരു നിലയ്ക്കുമുള്ള സംശയത്തിനും വകയില്ലാത്ത വിധം തീർത്തും ഹലാലായ വരുമാനത്തിൽ നിന്നും ഉണ്ടാക്കപ്പെട്ട ഭക്ഷണമാണിത്. അത് കൊണ്ട് ഇത് പൂർണ്ണമായും ഹലാലായ ഭക്ഷണമാണ്.നീ ഇത് കഴിച്ചോ ഹള്‌റത്ത് رحمة اللّه عليه തന്നെ വന്ന് പറയുമെന്നാണ് അദ്ദേഹം ചിന്തിച്ചത്.

എന്നാൽ ഹള്റത്ത് رحمه اللّه ഇപ്രകാരമുള്ള രോഗത്തെ വെച്ചു പൊറുപ്പിച്ചിരുന്നില്ല.

 അദ്ദേഹം ഭക്ഷണത്തെ മടക്കി അയച്ച സന്ദർഭത്തിൽ ഹള്‌റത്ത് رحمه اللّه പറഞ്ഞു: "ഭക്ഷണം മുറിയിൽ വെച്ചു കൊള്ളുക." ശേഷം അതിഥിയോട് പറഞ്ഞു: "ഖാൻഖാഹിൽ ഒരു ഗോളർ വൃക്ഷമുണ്ട്. അതിൽ ഉണ്ടാവുന്ന ഫലങ്ങൾ പൂർണ്ണമായും ഹലാലാണ്. അതിൽ സംശയാസ്പദമായ ഒന്നും തന്നെ ഇല്ല.താങ്കൾ പോയി അതിൽ നിന്നും പറിച്ച് ഭക്ഷിച്ചു കൊള്ളുക."

120 خطبات حکیم الامت رح ،  جلد 12 صفحہ
◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മിർസാ ഖാദിയാനി : അനിസ്‌ലാമിക വിശ്വാസങ്ങൾ.

കാഞ്ഞാർ മൂസ മൗലാനാ മൗലിദ് നടത്തിയിരുന്നോ❓

മൗലിദ് പാരായണം ശറഇൽ മോശപ്പെട്ട കാര്യമാണെന്ന് ഉലമാ ഏ ദേവ്ബന്ദിന് അഭിപ്രായമുണ്ടെന്ന് പറയുന്നത് ശരിയാണോ ?