പ്രവാചക നിന്ദയിൽ കരൾ കത്തുന്നു,മനസ്സ് വേദനിക്കുന്നു

പ്രവാചക നിന്ദയിൽ കരൾ കത്തുന്നു, വേദന വേദനിക്കുന്നു ✍️അല്ലാമാ ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി 🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰 അല്ലാമ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി ഇടയ്ക്കിടെ ലോകത്ത് നടക്കുന്ന പ്രവാചക നിന്ദയിൽ ഹൃദയത്തിന്റെ കണ്ണുകളിൽ നിന്നും ചോര ഒഴുകുന്നു. തൂലികയുടെ കരൾ കീറിപ്പിളരുന്നു. ഇത് എങ്ങനെ നടക്കാതിരിക്കും. പടച്ചവന്റെ ദൂതനെ നിന്ദിക്കുന്നത് അതികഠിനമായ പാതകമാണ്. പർവ്വതം തകർന്നാലും ആകാശം പിളർന്നാലും അതിന്റെ ഗൗരവം അവസാനിക്കുന്നതല്ല. പടച്ചവന്റെ ദൂതൻ പടച്ചവന്റെ പ്രതിനിധിയാണ്. ദൂതനെ നിന്ദിക്കുന്നത് പടച്ചവനെ നിന്ദിക്കലാണ്. ഇത്തരം നിന്ദ്യവും നീചവുമായ ഒരു മാർഗ്ഗത്തിലൂടെയാണ് ഇപ്പോൾ ഫ്രാൻസ് ഭരണകൂടവും പ്രവാചക നിന്ദകരും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ആദ്യം ഭാഗ്യഹീനരായ ചിലർ അനുഗ്രഹീതമായ പ്രവാചക വ്യക്തിത്വത്തെ നിന്ദിച്ചുകൊണ്ട് കാർട്ടൂൺ പ്രസിദ്ധീകരിച്ചു. തുടർന്ന് അതിനെതിരിൽ പ്രതിഷേധം ഉയർന്നപ്പോൾ നികൃഷ്ടനായ ഒരു അദ്ധ്യാപകൻ ഈ കാർട്ടൂൺ വിദ്യാർത്ഥികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചുകൊണ്ട് മുസ്ലിം വികാരത്തെ ഇളക്കിവിട്ടു. നീചമായ ഈ പ്രവർത്തനത്തിന്റെ തിരിച്ചടിയെന്നോണം അയാൾ കൊല്ലപ്പെട്ടപ്പോൾ ഫ്രഞ്ച് ഭരണകൂടം...