ലൗ ജിഹാദ് എന്ന പേരിൽ ലൗ കലാപം.!

ലൗ ജിഹാദ് എന്ന പേരിൽ ലൗ കലാപം.! ✍️ അല്ലാമാ ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി ലൗ ജിഹാദ് എന്ന പേരില്‍ തല്‍പ്പരകക്ഷികള്‍ പുതിയൊരു കഥാകഥനം ആരംഭിച്ചിരിക്കുകയാണ്. മുസ്ലിം-അമുസ്ലിം മതസ്ഥര്‍ക്കിടയിലുള്ള പ്രേമവും പ്രേമ വിവാഹവും പ്രേമത്തിന്‍റെ പൊതുവിഷയമല്ലെന്നും ഇത് ഹൈന്ദവ പെണ്‍കുട്ടികളെ സ്നേഹത്തിന്‍റെ വലയില്‍ കുടുക്കാനും അവരെ വിവാഹം കഴിക്കാനും അതിലൂടെ ഇസ്ലാമിലേക്ക് മതം മാറ്റാനുമുള്ള ആസൂത്രിതമായ ഒരു പദ്ധതിയാണെന്നും ഈ പ്രചാരകര്‍ പ്രചരിപ്പിക്കുന്നു. ഇതിനുവേണ്ടി ലൗ ജിഹാദ് എന്ന ഒരു നാമവും അവര്‍ പടച്ചുണ്ടാക്കി. മുസ്ലിംകളുടെ കയ്യില്‍ ആയുധം ഉണ്ടെങ്കിലും അവര്‍ നാവ് കൊണ്ട് സ്നേഹം മൊഴിയുന്നവരാണെങ്കിലും എല്ലാ മുസ്ലിംകളും ജിഹാദികള്‍ തന്നെയാണെന്ന് തെറ്റിദ്ധരിപ്പിക്കലാണ് ഇതിന്‍റെ അടിസ്ഥാന ലക്ഷ്യം. തീര്‍ച്ചയായും ഇത് മുസ്ലിംകളെ നിന്ദിക്കാനുള്ള കടുത്ത ഗൂഢാലോചനയും ഭരണഘടന അനുവദിച്ചിരിക്കുന്ന മത സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനുള്ള നിന്ദ്യമായ ഒരു പരിശ്രമവുമാണ്. വെറുപ്പിന്‍റെ കച്ചവടക്കാരായ ചില രാഷ്ട്രീയ നേതാക്കളാണ് ലൗ ജിഹാദിനെക്കുറിച്ചുള്ള പ്...