പോസ്റ്റുകള്‍

മേയ്, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പുണ്യ സ്വലാത്ത് സൗഭാഗ്യവാന്റെ പാഥേയം - ഹകീമുൽ ഉമ്മത്ത് മൗലാനാ അഷ്റഫ് അലി ഥാനവി.

ഇമേജ്
പുണ്യ സ്വലാത്ത് സൗഭാഗ്യവാന്റെ പാഥേയം ഹകീമുൽ ഉമ്മത്ത് മൗലാനാ അഷ്റഫ് അലി ഥാനവി. വിവ:- മൗലാനാ അബ്ദുശ്ശകൂർ അൽഖാസിമി ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 🔘 സ്വലാത്തിനെ കുറിച്ചുള്ള കല്പനകൾ 1. അല്ലാഹു ﷻ കല്പിക്കുന്നു: നബിയുടെ മേൽ അല്ലാഹു അനുഗ്രഹം ചൊരിയുന്നു. മലക്കുകളും തങ്ങളുടെ മേൽ സ്വലാത്ത് ചൊല്ലുന്നു. അല്ലയോ സത്യവിശ്വാസികളെ, നിങ്ങൾ തങ്ങളുടെ മേൽ സ്വലാത്ത്-സലാമുകൾ ചൊല്ലുക (അഹ്സാബ്). 2. റസൂലുല്ലാഹി ﷺ അരുളി: വെള്ളിയാഴ്ച ദിവസം എന്റെമേൽ അധികമായി സ്വലാത്ത് ചൊല്ലുക. എന്റെ അരികിൽ സ്വലാത്ത് സമർപ്പിക്കപ്പെടുന്നതാണ്. (അബൂദാവൂദ്, നസാഈ). 3. റസൂലുല്ലാഹി ﷺ അരുളി: എന്റെ മേൽ അധികമായി സ്വലാത്ത് ചൊല്ലുക. അത് നിങ്ങളു ടെ പരിശുദ്ധിക്ക് കാരണമാണ്. (അബൂയഅ്ല) 4. റസൂലുല്ലാഹി ﷺ അരുളി: ആരുടെ മുന്നിൽ എന്നെ സ്മരിക്കപ്പെടുന്നോ, അവൻ എന്റെ മേൽ സ്വലാത്ത് ചൊല്ലിക്കൊള്ളട്ടെ. (നസാഈ) 5. റസൂലുല്ലാഹി ﷺ അരുളി: എന്നെ അനുസ്മരിക്കുന്നവൻ എന്റെ മേൽ സ്വലാത്ത് ചൊല്ലിക്കൊള്ളട്ടെ. (അബൂയഅ്ല) 6. റസൂലുല്ലാഹി ﷺ അരുളി: നിങ്ങൾ എന്റെ മേൽ സ്വലാത്ത് ചൊല്ലുക. നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ സ്വലാത്ത് എന്റെ അരികിൽ എത്തിക്കപ്പെടുന്നതാ...