പോസ്റ്റുകള്‍

ഫെബ്രുവരി, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഇസ്‌ലാമും മനുഷ്യരോടുള്ള കടമകളും

ഇമേജ്
ഇസ്‌ലാമും മനുഷ്യരോടുള്ള കടമകളും ✍️മൗലാനാ സയ്യിദ് അർഷദ് മദനി  (സദ്റുൽ മുദർരിസ്സീൻ ദാറുൽ ഉലൂം ദേവ്ബന്ദ്, പ്രസിഡന്റ് ജംഇയ്യത്തുൽ ഉലമാ ഏ ഹിന്ദ്) വിവ:- മൗലാനാ അബ്ദുശ്ശകൂർ അൽഖാസിമി ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ സർവ്വലോക പരിപാലകനായ അല്ലാഹു തആലാ മുഴുവൻ മാനവരാശിയുടെയും ഇഹപര വിജയങ്ങൾക്ക് കനിഞ്ഞരുളിയിരിക്കുന്ന സരളവും സുന്ദരവും സമ്പൂർണ്ണവുമായ ജീവിത വ്യവസ്ഥതിയാണ് ഇസ്ലാമിക ശരീഅത്ത്. അന്ത്യ പ്രവാചകൻ മുഹമ്മദുർ റസൂലുല്ലാഹി ﷺ ഇതിന്റെ മാതൃകയെന്നോണം സമുന്നതമായ ഒരു സമൂഹത്തെ വാർത്തെടുത്തു. സ്വഹാബാ കിറാം എന്ന പേരിൽ അറിയപ്പെട്ട ആ മഹത്തുക്കൾ നന്മ നിറഞ്ഞ മനസ്സുള്ളവരും ആഴമേറിയ അറിവുള്ളവരും ബാഹ്യ പ്രകടനങ്ങൾ വളരെ കുറഞ്ഞവരുമായിരുന്നു. അവരിലൂടെ ലോകം മുഴുവൻ നന്മകൾ പരന്നു. ഈ മഹത്തുക്കളുടെ സർവ്വ നന്മകളുടെയും ചാലക ശക്തി രണ്ട് കാര്യങ്ങളായിരുന്നു. 1, നന്മയിലേക്കുള്ള ആത്മാർഥമായ ക്ഷണം. ഇതിന് ദഅവത്ത് എന്ന് പറയപ്പെടുന്നു. 2, ക്ഷണം സ്വീകരിച്ചു വരുന്നവരിൽ നടത്തപ്പെട്ട സംസ്കരണ പ്രവർത്തനങ്ങൾ. ഇതിന് ഗുണകാംഷയോട് കൂടിയുള്ള സദുപദേശം (നസ്വീഹത്ത്), നന്മ ഉപദേശിക്കലും തിന്മ തടയലും (അംറുബിൽ മഅ്റൂഫ് നഹിയുൻ അനിൽ മുൻ...